'തുല്യനിന്ദ സ്തുതിര്‍മൗനി'; കുമ്മനാനയ്ക്ക് കുമ്മനത്തിന്റെ മറുപടി

കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടന് പേര് നിർദ്ദേശിച്ചതൊക്കെ അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. കുമ്മനാന എന്ന പേരായിരുന്നു ഏറെ വിവാദമായതും ചർച്ചയായതും. എന്നാൽ കുമ്മനാനയിൽ സാക്ഷാൽ കുമ്മനം രാജശേഖരൻ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണിപ്പോൾ. “തുല്യനിന്ദ സ്തുതിര്‍മൗനി, നിന്ദിക്കുന്നവരോടും സ്തുതിക്കുന്നവരോടും ഒരേ മനോഭാവം വെച്ചുപുലര്‍ത്തണമെന്നാണ് ഗീതാകാരന്‍ പറയുന്നത്.

എന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പ്രതികരിച്ചത്. എന്ത് ചെയ്താലും എന്റെ ആന്തരിക മനോനിലക്ക് മാറ്റമില്ല. എല്ലാം കൗതുകത്തോടെ ‍ഞാന്‍ നോക്കിക്കാണുകയാണ്. ആരോടും പ്രയാസമില്ല, സന്തോഷവുമില്ല.”” കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നത്തിന് പേരിടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് കുമ്മനത്തിന്റെ തകര്‍പ്പന്‍ മറുപടി.” കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടന് പേര് നിര്‍ദ്ദേശിക്കാന്‍ പൊതുജനാഭിപ്രായം തേടി മെട്രോ അധികൃതര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ലിജോ വര്‍ഗീസ് എന്നൊരാള്‍ കമന്റ് ചെയ്ത ‘കുമ്മനാന’ എന്ന പേര് ഞൊടിയിടയില്‍ തരംഗമായതോടെമാനദണ്ഡങ്ങള്‍ തിരുത്തി മെട്രോ കൈകഴുകി. ഇതോടെ പ്രതിഷേധം കത്തിത്തുടങ്ങുകയും ചെയ്തു. പേര് നിര്‍ദ്ദേശിക്കൂ .. കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങള്‍ നേടൂ’ എന്നായിരുന്നു കൊച്ചി മെട്രോ ഒഫീഷ്യല്‍ പേജിലൂടെ നല്‍കിയ പരസ്യം. അപ്പു, തൊപ്പി, കുട്ടന്‍ ഈ പേരൊന്നും വേണ്ട. അതൊന്നും സ്റ്റാറ്റസിന് ചേരില്ല. നല്ല കൂള്‍’ ആയൊരു പേര്…ആര്‍ക്ക് വേണമെങ്കിലും പേര് നിര്‍ദ്ദേശിക്കാം. എന്ന പരസ്യം നവംബര്‍ 30നാണ് പ്രത്യക്ഷപ്പെട്ടത്.