സര്‍ക്കാര്‍ കാഴ്ചക്കാരായി, പൊലീസ് ശ്രീരാമിന് സുഖവാസമൊരുക്കി.. ഇത് അപഹാസ്യമായ വെളുപ്പിക്കല്‍ നാടകം: കെ.യു.ഡബ്ല്യു.ജെ

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരായ നരഹത്യാ വകുപ്പ് ഒഴിവാക്കിയതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെയുഡബ്ല്യുജെ പ്രസിഡന്റ് വിനീത എം.വി. പൊലീസ് ശ്രീരാമിന് സുഖവാസമൊരുക്കുകയും സര്‍ക്കാര്‍ കാഴ്ചക്കാരാവുകയും ചെയ്‌തെന്ന് വിനീത ആരോപിക്കുന്നു.

പ്രതി ഐഎഎസ് ഉദ്യോഗസ്ഥന്‍ ആണെന്ന് തിരിച്ചറിഞ്ഞത് മുതല്‍ കുറ്റം ഇല്ലാതാക്കുക എന്നതിനായിരുന്നു പ്രധാന പരിഗണന. മദ്യം പ്രധാന വരുമാന മാര്‍ഗമായ ഒരു നാട്ടില്‍ മദ്യപിക്കുന്നത് ഒരു കുറ്റമല്ല. എന്നാല്‍ മദ്യപിച്ചു വാഹനമോടിച്ചു ഒരു യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തുക എന്നത് കുറ്റം തന്നെയാണ്.

ആ കുറ്റം അധികാരം ഉപയോഗിച്ച് തേച്ചുമാച്ചു കളയേണ്ടുന്നതുമല്ല. സ്വകാര്യ ആശുപത്രിയില്‍ ശ്രീറാമിന് സുഖവാസമൊരുക്കിയ പൊലീസും അതിന് കാഴ്ചക്കാരായി നിന്ന സര്‍ക്കാരും എന്ത് നീതിയാണ് ബഷീറിന് നല്‍കിയത്. രക്തപരിശോധന വൈകിപ്പിച്ചതിലൂടെ ശ്രീറാം മദ്യപിച്ചു എന്നതിന് തെളിവില്ലാതാക്കി.

മദ്യപിച്ച് നേരെ നില്‍ക്കാന്‍ പോലും ശ്രീറാമിന് കഴിഞ്ഞിരുന്നില്ല എന്നതിന് ദൃക്സാക്ഷികള്‍ ഉണ്ടായിരുന്നിടത്താണ് ഈ അപഹാസ്യമായ വെളുപ്പിക്കല്‍ നാടകം അരങ്ങേറിയത്. സ്വന്തം കുറ്റം മറയ്ക്കാന്‍ എന്ത് നെറികേടും ചെയ്യാന്‍ മടിയില്ലാത്ത ഇതേ ഐഎഎസുകാരനെയാണ് സര്‍ക്കാര്‍ ഒരു ജില്ലയുടെ ഭരണാധികാരിയായി നിയമിക്കാന്‍ ധൈര്യപ്പെട്ടത്.

നിയമങ്ങള്‍ ഉണ്ട് എന്നതും അത് വെള്ളം ചേരാതെ പാലിക്കേണ്ടതും സാധാരണക്കാര്‍ മാത്രമാണ് എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കപ്പെടുന്നതെന്നും വിനീത പറഞ്ഞു.

Latest Stories

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ

രാജകുമാരന്‍ പുറത്ത്?, പരിശീലന മത്സരത്തിനിടെ വിരലിന് പരിക്ക്, പെര്‍ത്തില്‍ കളിച്ചേക്കില്ല

'കയ്യില്‍ കിട്ടിയ കുഞ്ഞുങ്ങളെയുമെടുത്ത് പുറത്തേക്കോടിയപ്പോൾ അയാൾ അറിഞ്ഞിരുന്നില്ല സ്വന്തം കുഞ്ഞ് തീയിലമരുന്നത്...'; ഹൃദയഭേദകം ഈ കാഴ്ചകൾ

'ക്ലാസിക്കൽ റൊണാൾഡോ'; പ്രായം തൻ്റെ പാരമ്പര്യത്തെ നിർവചിക്കാൻ വിസമ്മതിക്കുന്ന മനുഷ്യൻ

ജീവിക്കാന്‍ അനുവദിക്കൂ.. നിങ്ങളെ വിശ്വസിക്കുന്ന നിഷ്‌കളങ്കരായ ആരാധകര്‍ക്ക് വേണ്ടിയെങ്കിലും..; ധനുഷിനെതിരെ വിഘ്‌നേശ് ശിവനും

സഞ്ജുവിനെ ഓപ്പണര്‍ റോളില്‍ സ്ഥിരമാകുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല: സൂര്യകുമാര്‍ യാദവ്