കരുണാകരന് ക്ഷീണം പറ്റിയപ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കാതെ സ്ഥലം വിട്ടയാളാണ് കെ.വി തോമസ്: പത്മജ വേണുഗോപാല്‍

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നറിയിച്ച കെ വി തോമസിനെ വിമര്‍ശിച്ച് പത്മജ വേണുഗോപാല്‍. കെ വി തോമസിന്റെ അടുത്തറിയാവുന്ന വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ തീരുമാനത്തില്‍ അതിശയം തോന്നിയില്ല. കെ.കരുണാകരന് ക്ഷീണം പറ്റിയപ്പോള്‍ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ സ്ഥലം വിട്ടയാളാണ് കെ വി തോമസ്.അങ്ങിനെ ഒരാളുടെ കൈയ്യില്‍ നിന്ന് ഇതല്ലേ പ്രതീക്ഷിക്കാന്‍ പറ്റൂവെന്നും പത്മജ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പാര്‍ട്ടി അതിപ്രധാനമായ ഒരു തിരഞ്ഞെടുപ്പ് നേരിടുന്ന സമയം നോക്കി ഇങ്ങനെ ചെയ്തതിലാണ് വിഷമമെന്നും പത്മദ വേണുഗോപാല്‍ പ്രതികരിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

തോമസ് മാസ്റ്റര്‍ പോയതിനെ പറ്റി എനിക്ക് ഒന്നും പറയാനില്ല .എനിക്ക് ഒരു കാര്യത്തില്‍ മാത്രമേ വിഷമം ഉള്ളു .പാര്‍ട്ടി അതിപ്രധാനമായ ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്ന സമയം നോക്കി ചെയ്തതാണ് വിഷമം .പക്ഷെ മാഷെ അടുത്തറിയാവുന്ന വ്യക്തി എന്ന നിലയില്‍ എനിക്ക് അതില്‍ അതിശയം തോന്നിയില്ല .കെ.കരുണാകരന് ഒരു ക്ഷീണം പറ്റിയപ്പോള്‍ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ സ്ഥലം വിട്ട ആളാണ് പുള്ളി .അങ്ങിനെ ഒരാളുടെ കൈയ്യില്‍ നിന്ന് ഇതല്ലേ പ്രതീക്ഷിക്കാന്‍ പറ്റു അല്ലെ ? നിങ്ങളൊക്കെ എന്ത് പറയുന്നു ?അദ്ദേഹം എത്ര പെന്‍ഷന്‍ വാങ്ങുന്നു .അത് പോലും കോണ്‍ഗ്രസ് പാര്‍ട്ടി അല്ലെ അദ്ദേഹത്തിന് കൊടുത്തത്? അത് എങ്കിലും അദ്ദേഹം ഓര്‍ക്കണ്ടേ ?ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയാം .30 കൊല്ലം ഈ മണ്ഡലത്തില്‍ താമസിച്ച വ്യക്തി എന്ന നിലയില്‍ എനിക്ക് ഇവിടത്തെ ആളുകളുടെ മനസ്സറിയാം .അത് യൂ.ഡി .എഫ് ഇന് ഒപ്പമാണ് .ഇനിയും കുറെ കാര്യങ്ങള്‍ മാഷോട് ചോദിക്കാനുണ്ട് .

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം