''ഞാന്‍ രാത്രിയില്‍ തലയില്‍ തോര്‍ത്തിട്ട് ആരെയും കാണാറില്ല''; തോല്‍ക്കുന്ന സീറ്റ് പോലും സംസ്ഥാന നേതൃത്വം തന്നില്ലെന്ന് കെ.വി തോമസ്

കോണ്‍ഗ്രസ് പാളയത്തെ വിരക്തി പ്രകടമാക്കി മുന്‍ മന്ത്രി പ്രൊഫ. കെ വി തോമസ്. പാര്‍ട്ടി വേണ്ട പരിഗണന തരുന്നില്ലെന്ന പരാതിയാണ് കെ വി തോമസ് പങ്കുവെയ്ക്കുന്നത്. മനോരമയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള വിയോജിപ്പ് കെ വി തോമസ് തുറന്നു പറഞ്ഞു. തോല്‍ക്കാനിടയുള്ള സീറ്റ് താന്‍ ചോദിച്ചിട്ടും, സംസ്ഥാന നേതൃത്വം ചെവിക്കൊണ്ടില്ലെന്ന് കെ വി തോമസ് തുറന്നു സമ്മതിക്കുന്നു. നേതൃത്വത്തിന് താത്പര്യമില്ലാതിരുന്നതിനാല്‍ താന്‍ പിറകെ പോയില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി ആസ്ഥാനത്തെത്തി സിതാറാം യെച്ചൂരിയെയും, പ്രകാശ് കാരാട്ടിനെയും സന്ദര്‍ശിച്ചതിന് പിന്നാലെയാണ് കെ വി തോമസിന്റെ പ്രതികരണം. കോണ്‍ഗ്രസിലെ അവഗണനകള്‍ക്കെതിരെ കഴിഞ്ഞ രണ്ടുവര്‍ഷമായി കെ വി തോമസ് ശീതയുദ്ധത്തിലാണ്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചെങ്കിലും, പിന്നീട് ആ പദവിയില്‍ നിന്നും ഒഴിവാക്കിയിരുന്നു.

പരിചയസമ്പന്നരും, പുതുമുഖങ്ങളും ചേരുന്നതാണ് എക്കാലവും കോണ്‍ഗ്രസിന്റെ ശക്തി. പരിചയസമ്പന്നരെ മാറ്റി നിര്‍ത്തി പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. പ്രായമായതിന്റെ പേരില്‍ ഉമ്മന്‍ചാണ്ടിയെ പോലുള്ള നേതാക്കളെ മാറ്റാനാകുമോ എന്നായിരുന്നു കെ വി തോമസിന്റെ നിലപാട്. 52 പുതുമുഖങ്ങളെ മത്സരിപ്പിച്ചപ്പോള്‍ ആകെ രണ്ടു പേര്‍ മാത്രമാണ് ജയിച്ചതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്നാല്‍ താന്‍ കോണ്‍ഗ്രസ് വിടാന്‍ ഒരിക്കലും ആലോചിച്ചില്ലെന്നായിരുന്നു കെ വി തോമസിന്റെ അഭിപ്രായം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ച കാര്യം മാധ്യമങ്ങളിലൂടെ അറിയേണ്ടി വന്നതില്‍ ദുഃഖമുണ്ട്. അത് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ പരിഗണന പിന്നീട് കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ നേതാക്കളാണ് തനിക്ക് സീറ്റ് ലഭിക്കാതിരിക്കാന്‍ കാരണക്കാരെന്നും അദ്ദേഹം ഉറപ്പിക്കുന്നു.

സിപിഐഎം, ബിജെപി നേതാക്കളുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞപ്പോള്‍, എന്റെ ബന്ധങ്ങള്‍ എനിക്ക് ഉപേക്ഷിക്കാന്‍ തയ്യാറല്ല, ഞാന്‍ ആരെയും രാത്രിയില്‍ തലയില്‍ മുണ്ടിട്ട് പോകാറില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം