കെ.വി തോമസ് കോൺഗ്രസിന് പുറത്തേക്ക്, സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കും

മുൻ കേന്ദ്ര മന്ത്രിയും കെപിസിസി ട്രഷററുമായിരുന്ന കെ വി തോമസ് കോൺഗ്രസ്‌ വിട്ടു. കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കാൻ തീരുമാനിച്ചതിനെ തുടർന്നാണിത്‌.

2024 ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വിശാലമായ രാഷ്ട്രീയസഖ്യം വേണം എന്നാണ് താൻ കോൺഗ്രസ്‌ പ്രസിഡന്റ്‌ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. ഇടതു പക്ഷം ഉൾപ്പെടെ രാഷ്ട്രീയ ശക്തികളെ കൂട്ടിയോഹിപ്പിച്ചേ അത് സാധിക്കു.

പാർട്ടി കോൺഗ്രസിൽ കേന്ദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള സെമിനാറിൽ പങ്കെടുക്കാൻ സീതാറാം യെച്ചുരിയാണ് ആവശ്യപ്പെട്ടത്. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പുതിയ കാഴ്ചപ്പാടുകൾ ആവശ്യമായ കാലം ആണിത്. ബിജെപി നമ്മുടെ ഫെഡറൽ സംവിധാനത്തെ തകർക്കുകയാണ്. അത് കൊണ്ടാണ് ഇടതു പക്ഷം ഉള്‍പ്പെടെ ഉള്ളവരുമായി രാഷ്ട്രീയ സഖ്യം വേണം എന്നാവശ്യപ്പെടുന്നത്.

കണ്ണൂരിൽ പോയാൽ പാർട്ടിയിൽ നിന്നു പുറത്താക്കും എന്നാണ് ഭീഷണി. അത് ശരിയാണോ എന്നാലോചിക്കണം. ഞാൻ ഈ പാർട്ടിയിൽ നൂലിൽ കെട്ടി ഇറക്കിയ ആളല്ല. എന്നിട്ടും എന്നെ അപമാനിക്കാമോ? ഈ അപമാനം സഹിക്കാൻ കഴിയില്ലെന്നും കെ വി തോമസ് പറഞ്ഞു

Latest Stories

"എംബപ്പേ ഇപ്പോൾ ഫോം ഔട്ടാണ്, വിനിഷ്യസിനെ കണ്ടു പഠിക്കൂ"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

ശരണവഴികള്‍ ഭക്തസാന്ദ്രം: മണ്ഡലകാല തീര്‍ഥാടനത്തിന് ഇന്നു തുടക്കം; ശബരിമല നട വൈകിട്ട് തുറക്കും

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍