പാലക്കാട് മദ്യനിർമാണശാലയ്ക്കായി സ്ഥലം വാങ്ങിയ ഒയാസിസ് കമ്പനിക്കെതിരെ കേസെടുക്കും. ഒയായിസ് ഭൂമി കൈവശംവെച്ചത് ചട്ടവിരുദ്ധമായാണ് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കമ്പനികൾക്ക് നിയമാനുസൃതമായി കൈവശം വെയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കർ ആണെന്നിരിക്കെ ഒയാസിസ് കമ്പനിക്ക് 24.59 ഏക്കർ ഭൂമി രജിസ്റ്റർ ചെയ്ത് നൽകിയത് നിയമാനുസൃതമല്ലെന്നാണ് കണ്ടെത്തൽ. വിഷയവുമായി ബന്ധപ്പെട്ട് നിയമ നടപടികളിലേക്ക് കടക്കാൻ താലൂക്ക് ലാൻഡ് ബോർഡിന് റവന്യൂ വകുപ്പ് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. നിയമസഭയിൽ രേഖാ മൂലം രജിസ്ട്രേഷൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. എംഎൽഎമാരായ അൻവർ സാദത്ത്, സി ആർ മഹേഷ് , എം വിൻസൻറ് എന്നിവരുടെ ചോദ്യത്തിന് മന്ത്രി കെ രാജൻ നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.