ഭൂപതിവ് ചട്ട ഭേദഗതി എത്രയും വേഗം നടപ്പാക്കണം; ഇടുക്കി ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ മുഖ്യമന്ത്രി

2024ലെ ഭൂപതിവ് നിയമപ്രകാരം ലഭിച്ച അധികാരത്തെ തുടര്‍ന്നുള്ള ചട്ടങ്ങളില്‍ കൊണ്ടുവരേണ്ട ഭേദഗതി എത്രയും വേഗം നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. പൊതു ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്ന ഭൂമിയെയും സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമിയെയും ചെറിയതോതിലുള്ള തരംമാറ്റത്തെയും വെവ്വേറെ കാണണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ അഡ്വക്കറ്റ് ജനറലുമായി ചര്‍ച്ച ചെയ്ത് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഭേദഗതി നടപ്പാകുന്നതോടെ ഇടുക്കി ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.

മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യു മന്ത്രി കെ രാജന്‍, നിയമ മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി ഡോ. ശാരദാ മുരളീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, അഡ്വക്കറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ്, നിയമ സെക്രട്ടറി കെ ജി സനല്‍ കുമാര്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ കൗശികന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Latest Stories

സംഘര്‍ഷം അവസാനിച്ചതിന് പിന്നാലെ വ്യാപക ചര്‍ച്ചയായി ഡിജിഎംഒ; ആരാണ് ഡിജിഎംഒ, എന്താണ് ചുമതലകള്‍ ?

'ഇന്ദിര ഗാന്ധി എന്തിനാണ് 90,000ത്തിലധികം പാകിസ്ഥാൻ സൈനികരെ വിട്ടയച്ചത്?'; കാരണങ്ങൾ വ്യക്തമാക്കി റെജിമോൻ കുട്ടപ്പന്റെ പോസ്റ്റ്

'വെടിനിര്‍ത്തല്‍ ധാരണയെ കുറിച്ച് ചര്‍ച്ച ചെയ്യണം, ഇന്ത്യ പാക് സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണം'; കോൺഗ്രസ്

രജനികാന്ത് കോഴിക്കോട്ടേക്ക്, ജയിലർ-2 ചിത്രീകരണം കനത്ത സുരക്ഷയിൽ

IND VS ENG: രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും..., കോഹ്‌ലിക്ക് പകരം ടീം പരിഗണിക്കുക പണ്ട് ചവിട്ടി പുറത്താക്കിയവനെ; അർഹിച്ച അംഗീകാരമെന്ന് ആരാധകർ

ആരും ഇങ്ങനെയാെന്ന് മുമ്പ് എനിക്ക് ഓഫർ ചെയ്തി‌ട്ടില്ല, അത്രയും പുരുഷന്മാരുടെ മുന്നിൽ ഞാൻ വിറയ്ക്കുകയായിരുന്നു: സാമന്ത

കശ്മീരില്‍ സമാധാനം ആഗ്രഹിക്കുന്ന ട്രംപിന്റെ ലക്ഷ്യമെന്ത്? അമേരിക്കന്‍ ഇടപെടലിന് പിന്നില്‍ ബില്യണ്‍ ഡോളറുകളുടെ ഈ ബിസിനസുകള്‍

'നേതൃമാറ്റം കൊണ്ട് പിണറായിയെ താഴെയിറക്കാൻ കഴിയില്ല, ജനങ്ങളിൽ നിന്നും കോൺഗ്രസ് അകലുന്നു'; ടി പി രാമകൃഷ്ണൻ

ആശങ്കാജനകമായ ഒരു രഹസ്യവിവരം അമേരിക്കയ്ക്ക് ലഭിച്ചു, ഉടൻ ഇടപെട്ടു; വെടിനിർത്തലിലേക്ക് നയിച്ചത് മോദി- വാൻസ് ചർച്ചയെന്ന് ട്രംപ് ഭരണകൂടം

ഭൂരിഭാഗം ചിത്രങ്ങൾക്കും ലഭിക്കുന്നത് തിയേറ്റർ വരുമാനം മാത്രം; വഞ്ചനയ്ക്ക് വിധേയരായി തുടരേണ്ടവരല്ല; നിർമാതാക്കൾക്ക് കത്തയച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ