വിലങ്ങാട് മണ്ണിടിച്ചിൽ; മണ്ണിടിഞ്ഞത് ഉരുള്‍പ്പൊട്ടിയതിന് തൊട്ടുമുകളിൽ, ആശങ്കയിൽ നാട്ടുകാർ

കോഴിക്കോട് വിലങ്ങാട് മണ്ണിടിച്ചിൽ. ഒരു മാസം മുമ്പ് ഉരുള്‍പ്പൊട്ടിയതിന് തൊട്ടുമുകളിലാണ് ഇപ്പോൾ മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്. ഉരുള്‍പ്പൊട്ടലുണ്ടായതിന് മുകളില്‍ നിന്ന് മണ്ണിടിഞ്ഞ് താഴേക്ക് വരുന്ന ചിത്രങ്ങള്‍ നാട്ടുകാര്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കല്ലുകളും മറ്റും ടൗണിലേക്ക് വന്നു. എന്നാൽ ചെളിയുടെ അസഹനീയമായ ദുര്‍ഗന്ധവുമുണ്ടായതടക്കം ഉരുള്‍പൊട്ടലിന്റെ സൂചനകളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കഴിഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയില്‍ ടൗണില്‍ വെള്ളം കയറിയിരുന്നു. ഏഴ് കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് കടുത്ത മൂടല്‍മഞ്ഞും, ചെറിയ രീതിയിലുള്ള മഴയും നിലനില്‍ക്കുന്നുണ്ട്. ടൗണിലെ വെള്ളം കുറയുകയും പുഴയിലെ വെള്ളം കുറയുകയും ചെയ്‌തെങ്കിലും ഉരുള്‍പ്പൊട്ടലുണ്ടായെന്ന ഉറപ്പിലാണ് നാട്ടുകാര്‍.

വയനാട് മുണ്ടക്കൈ ദുരന്തത്തിന് തൊട്ടു പിന്നാലെയാണ് ഒരു മാസം മുൻപ് വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടായത്. ഒരാള്‍ മരിക്കുകയും നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. 14 വീടുകള്‍ പൂര്‍ണമായും ഒഴുകിപ്പോയി. 112 വീടുകള്‍ വാസയോഗ്യമല്ലാതായി. നാല് കടകളും നശിച്ചു. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങള്‍ ഉള്‍പ്പെടെ തകര്‍ന്നതില്‍ 156 ലക്ഷം രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പു റോഡ് വിഭാഗം കണക്കാക്കിയത്.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ