പൊന്മുടിയില്‍ മണ്ണിടിച്ചില്‍; ഗതാഗത തടസ്സം, തൊഴിലാളി ലയങ്ങള്‍ ഒറ്റപ്പെട്ടു

കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്ത് നാശനഷ്ടങ്ങള്‍ തുടരുകയാണ്. തിരുവനന്തപുരം പൊന്മുടിയില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. പുതുക്കാട് എസ്റ്റേറ്റിന് സമീപമുള്ള റോഡിലാണ് മണ്ണിടിഞ്ഞത്.അതിനാല്‍ പ്രദേശത്ത് കൂടിയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.

റോഡിലേക്ക് വന്നടിഞ്ഞ മണ്ണ് മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് എസ്‌റ്റേറ്റിലെ തൊഴിലാളി ലയങ്ങള്‍ ഒറ്റപ്പെട്ടു. റോഡിന് മറുവശത്താണ്് തൊഴിലാളി ലയങ്ങള്‍. അവിടെ നൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. അതേസമയം ചാലക്കുടി പുഴയുടെ തീരത്തുള്ള തിരുത്ത തുരുത്തില്‍ 150 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.

തുരുത്തിലേക്കുള്ള വഴികളില്‍ വെള്ളം കയറി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് ബോട്ട് ഇറക്കി അവശ്യ സാധനങ്ങള്‍ എത്തിച്ച് നല്‍കുകയാണ്. കേരള – തമിഴ്‌നാട് അതിര്‍ത്തിയില്‍ നാടുകാണി ചുരത്തില്‍ ജാറത്തിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിനും ലോറിയ്ക്കും മുകളില്‍ മരം വീണു. ആളപായമില്ല. രാവിലെ ഒമ്പതരയോടെയാണ് സംഭവം.

മലപ്പുറം ജില്ലയിലും മഴ തുടരുകയാണ്. എടക്കരക്കടുത്ത് പുന്നപ്പുഴയുടെ മുപ്പിനി പാലത്തില്‍ വെള്ളം കയറിയതിനാല്‍ പാലത്തിലൂടെയുള്ള ഗതാഗതം തടഞ്ഞു. ചാലിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ എടവണ്ണപ്പാറ, വാഴക്കാട് ഭാഗങ്ങളിലെ താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം കയറി.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി