'ഏപ്രിലിൽ കേരളത്തിൽ ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യത'; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേരളത്തിലും കർണാടകയിലും ഏപ്രിലിൽ ഉരുൾപൊട്ടലിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വേനൽ മഴയാണ് ഉരുൾപൊട്ടലിന് കാരണമാകുന്നതെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. അതേസമയം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

മാർച്ചിൽ സംസ്ഥാനത്ത് 65.7 മില്ലിമീറ്റർ വേനൽമഴ ലഭിച്ചുവെന്നാണു കണക്ക്. 2017നു ശേഷം മാർച്ചിൽ ഏറ്റവുമധികം വേനൽ മഴ ലഭിക്കുന്നത് ഇത്തവണയാണ്. 121 മില്ലിമീറ്റർ മഴ ലഭിച്ച കോട്ടയമാണ് ജില്ലകളിൽ മുന്നിൽ. കാസർകോട് ഒഴികെ മറ്റെല്ലാ ജില്ലകളിലും സാധാരണ മാർച്ചിൽ ലഭിക്കുന്നതിനെക്കാൾ കൂടുതൽ മഴ ലഭിച്ചു. അതേസമയം ഏപ്രിൽജൂൺ കാലയളവിൽ രാജ്യത്ത് സാധാരണയിലും ഉയർന്ന ചൂട് അനുഭവപ്പെടും.

ഇന്ത്യയുടെ മധ്യ, കിഴക്കൻ സംസ്ഥാനങ്ങളിലും വടക്കുപടിഞ്ഞാറൻ സമതലങ്ങളിലും ഉഷ്ണതരംഗങ്ങൾ ഏറും. സാധാരണനിലയിലുള്ള മഴയും ഈ കാലയളവിൽ പ്രതീക്ഷിക്കാം. മഴയുണ്ടെങ്കിലും സംസ്ഥാനത്ത് ചൂടും കൂടിയ തോതിൽ തുടരുകയാണ്. സൂര്യപ്രകാശത്തിൽ അൾട്രാ വികിരണങ്ങളുടെ സാന്നിധ്യമുള്ളതിനാൽ പകൽ സമയം ഏറെ നേരം തുടർച്ചയായി നേരിട്ട് വെയിൽ ഏൽക്കുന്നത് സുരക്ഷിതമല്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഈ മാസം 4 വരെ ശക്തമായ വേനൽ മഴ ലഭിച്ചേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. വിവിധ ജില്ലകളിൽ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ട്. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും 3ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 4ന് എറണാകുളം, തൃശൂർ ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുന്നറിയിപ്പിലുണ്ട്.

Latest Stories

മദ്യപാനത്തിനിടെ തർക്കം; സഹപ്രവർത്തകനെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കല്ല് കൊണ്ട്‌ തലയ്ക്കടിച്ച് കൊലപ്പെടുത്തി സുഹൃത്ത്

IPL 2025: ബലി ബലി ബലി ബാഹുബലി, ആ ഇന്ത്യൻ താരം ക്രിക്കറ്റിലെ ബാഹുബലി; ഫോമിൽ എത്തിയ സ്ഥിതിക്ക് എതിരാളികൾ സൂക്ഷിക്കണം: ഹർഭജൻ സിംഗ്

പറന്നുയർന്ന് സ്വർണവില; വീണ്ടും 70,000 കടന്നു

PBKS VS KKR: ഡാ പിള്ളേരെ, നിന്റെയൊക്കെ ആഘോഷം മതിയാക്ക്, എനിക്ക് നിന്നോടൊക്കെ ഒരു കാര്യം പറയാനുണ്ട്: ശ്രേയസ്സ് അയ്യർ

സോണിയയും രാഹുലും ഒന്നും രണ്ടും പ്രതികൾ; നാഷണൽ ഹെറാൾഡ് കേസിലെ ഇഡി കുറ്റപത്രത്തിനെതിരെ ഇന്ന് കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം

IPL 2025: രോഹിത് ക്രിമിനൽ കുറ്റം ഒന്നും ചെയ്തിട്ടില്ല, പക്ഷെ....; ഇന്ത്യൻ നായകനെക്കുറിച്ച് അഞ്ജും ചോപ്ര പറഞ്ഞത് ഇങ്ങനെ

കൊല്ലം പൂരത്തിന്‍റെ കുടമാറ്റത്തിൽ ആര്‍എസ്എസ് നേതാവിന്‍റെ ചിത്രം! വിവാദം

PBKS VS KKR: അവൻ ഒറ്റ ഒരുത്തനാണ് എന്നോട് റിവ്യൂ എടുക്കണ്ട എന്ന് പറഞ്ഞത്, അത് മണ്ടത്തരമായി പോയി: അജിൻക്യ രഹാനെ

അതിനിർണായകം; വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും, മുൻപിലുള്ളത് 65 ഓളം ഹർജികൾ

PBKS VS KKR: ആ ചെക്കന്മാരുടെ മണ്ടത്തരവും ആക്ക്രാന്തവുമാണ് തോൽക്കാൻ കാരണമായത്, ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു: അജിൻക്യ രഹാനെ