തൃശൂരില്‍ വന്‍ കഞ്ചാവ് വേട്ട, 450 കിലോ കഞ്ചാവ് പിടികൂടി, മൂന്ന് പേര്‍ അറസ്റ്റില്‍

തൃശൂര്‍  കൊടകരയില്‍ വന്‍ കഞ്ചാവ് വേട്ട. ലോറിയില്‍ കടത്താന്‍ ശ്രമിച്ച 460 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. വിപണിയില്‍ അഞ്ച് കോടിയോളം രൂപ വിലയുള്ള കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായിട്ടുണ്ട്.

കൊടുങ്ങല്ലൂര്‍ സ്വദേശി ലുലു (32), വടക്കാഞ്ചേരി പെരിങ്ങണ്ടൂര്‍ സ്വദേശി ഷാഹിന്‍ (33), മലപ്പുറം പൊന്നാനി സ്വദേശി സലീം (37)എന്നിവരാണ് അറസ്റ്റിലായത്.

ദേശീയ പാതയിലെ വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. ലോറിയില്‍ കടലാസ് കെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായാണ് കണ്ടെത്തിയത്. ചാലക്കുടി ഡി.വൈ.എസ്.പിയും സംഘവുമാണ് പരിശോധന നടത്തിയത്.

Read more

പിടിയിലായ ഷാഹിന്‍ എന്നയാള്‍ മൂന്ന് വര്‍ഷം മുന്‍പ് പച്ചക്കറി വ്യാപാരിയില്‍ നിന്ന് പണം കവര്‍ന്ന കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.