അദാനിക്കെതിരെ കടലിലും കരയിലും സമരം; നൂറാംദിനത്തില്‍ പുതിയ പോര്‍മുഖമെന്ന് ലത്തീന്‍ അതിരൂപത; സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു

വിഴിഞ്ഞം അദാനി തുറമുഖത്തിനെതിരെയുള്ള സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി
തിരുവനന്തപുരം ലത്തീന്‍ അതിരൂപത. ഇനിയുള്ള സമരം കടലിലും കരയിലും നടത്തുമെന്ന് അതിരൂപത വ്യക്തമാക്കി. സമരത്തിന്റെ നൂറാംദിനമായ 27ന് കടലിലും കരയിലും സമരം നടത്തണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കുലര്‍ ഇന്ന് പള്ളികളില്‍ വായിച്ചു.

27ന് വിഴിഞ്ഞം മുല്ലൂര്‍ കേന്ദ്രീകരിച്ച് കരസമരവും മുതലപ്പൊഴി കേന്ദ്രീകരിച്ച് കടല്‍സമരവും നടത്തണമെന്നാണ് നിര്‍ദേശം. എല്ലാ ഇടവകകളില്‍നിന്നും ജനങ്ങളെ സമരത്തില്‍ പങ്കെടുപ്പിക്കണമെന്ന് ആര്‍ച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ സര്‍ക്കുലറിലൂടെ നിര്‍ദേശിച്ചു. സമരം തുടങ്ങിയശേഷം ആറാം തവണയാണ് അതിരൂപതയിലെ പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുന്നത്.

മുതലപ്പൊഴി ഹാര്‍ബറിലെ അപകടങ്ങളെക്കുറിച്ച് പഠിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സമരസമിതി തള്ളി. സമരക്കാരെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രശ്‌നം പഠിക്കാന്‍ തുറമുഖ വകുപ്പ് പുണെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷനെ ചുമതലപ്പെടുത്തിയത്. എന്നാല്‍ പ്രാദേശിക വിദഗ്ധരില്ലാത്ത പഠനം പ്രഹസനമെന്നാണ് സമരസമിതിയുടെ നിലപാട് . തീരശോഷണം പഠിക്കാന്‍ പ്രാദേശിക പ്രതിനിധിയില്ലാതെ സര്‍ക്കാര്‍ വിദഗ്ധസമിതി രൂപീകരിച്ചതിനെയും സമരസമിതി എതിര്‍ത്തിരുന്നു.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍