വിഴിഞ്ഞം സമരം ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപത; പള്ളികളില്‍ വീണ്ടും സര്‍ക്കുലര്‍

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ സമരം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി ലത്തീന്‍ അതിരൂപത. ഇന്ന് അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ വീണ്ടും ഇതു സംബന്ധിച്ച സര്‍ക്കുലര്‍ വായിക്കും. തുടര്‍ച്ചയായ നാലാം ഞായറാഴ്ചയാണ് സര്‍ക്കുലര്‍ വായിക്കുന്നത്.

തിങ്കളാഴ്ച മുതല്‍ ഉപവാസ സത്യാഗ്രഹത്തിന്റെ സമയം 24 മണിക്കൂറായി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. മൂലമ്പള്ളിയില്‍ നിന്ന തുടക്കമിട്ട ജന ബോധന യാത്ര ഇന്ന് വിഴിഞ്ഞത്ത് സമാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഈ സര്‍ക്കുലറില്‍ പറയുന്നുണ്ട്. തുറമുഖ സമരം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം.

അതേസമയം സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വിഴിഞ്ഞത്തും സമീപ പ്രദേശങ്ങളിലും ജില്ലാ ഭരണകൂടം മദ്യ വില്‍പ്പന ശാലകളുടെ പ്രവര്‍ത്തനം നിരോധിച്ചിട്ടുണ്ട്. കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം എന്നിവിടങ്ങളിലാണ് മദ്യശാലകള്‍ക്ക് നിരോധനം.

ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ജനബോധന യാത്രയ്‌ക്കെതിരെ പ്രദേശവാസികള്‍ നടത്തുന്ന ബൈക്ക് റാലി ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകാനിടയുണ്ടെന്നും ഇത് കണക്കിലെടുത്താണ് നിരോധനമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍