പേരൂർക്കട ലോ അക്കാദമി അസിസ്റ്റന്റ് പ്രൊഫസർ കാമ്പസിൽ തീകൊളുത്തി മരിച്ചു

പേരൂർക്കട ലോ അക്കാദമി അസിസ്റ്റന്റ് പ്രൊഫസർ കോളജ് കാമ്പസിൽ ജീവനൊടുക്കി. വഴയില എൻ.വി നഗറിൽ ഹൗസ് നമ്പർ 65, ബഥായേലിൽ വാടകയ്‌ക്ക് താമസിക്കുന്ന കോട്ടയം പേരൂർ സ്വദേശി എസ്. സുനിൽകുമാറാണ് (40) മരിച്ചത്. 10 വർഷമായി അക്കാദമിയിലെ അദ്ധ്യാപകനാണ്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. ആത്മഹത്യയ്‌ക്കെതിരെ വിദ്യാർത്ഥിയൊരുക്കിയ ഹ്രസ്വചിത്രത്തിൽ സുനിൽകുമാർ അഭിനയിച്ചിരുന്നു.  

ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് ദേഹത്ത് തീ പടർന്ന് പിടയുന്ന നിലയിൽ സുനിൽകുമാറിനെ കോളജിൽ ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ കണ്ടത്. തുടർന്ന് വിദ്യാർത്ഥികളും ജീവനക്കാരും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇന്നലെ രാവിലെയും കോളജിലെ ഓണപ്പരിപാടികളിൽ സുനിൽകുമാർ സജീവമായിരുന്നെന്ന് സഹപ്രവർത്തകർ പറഞ്ഞു. വിദ്യാർത്ഥിയായ വിനുഭായ് സംവിധാനം ചെയ്ത ‘ആട് ജീവിതമേ നന്ദി” എന്ന ഹ്രസ്വചിത്രത്തിലാണ് സുനിൽകുമാർ അഭിനയിച്ചത്. ചൊവാഴ്‌ച ചിത്രം കാമ്പസിൽ പ്രദർശിപ്പിച്ചിരുന്നു.

 മൃതദേഹത്തിന്റെ സമീപത്തു നിന്ന് പെട്രോൾ കുപ്പി കണ്ടെത്തി. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ സുനിൽകുമാർ മരണത്തെ സൂചിപ്പിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇക്കാര്യമടക്കം അന്വേഷിക്കുമെന്ന് പേരൂർക്കട പൊലീസ് വ്യക്തമാക്കി.വി.കെ സുരഷ്‌കുമാറിന്റെയും ഡോ. വിജയമ്മയുടെയും മകനാണ് സുനിൽകുമാർ. ഭാര്യ: സിത്താര. മകൾ: സാൻവിയ. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്