തലസ്ഥാനത്ത് എംഡിഎംഎയുമായി നിയമവിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. കാരോട് ബൈപ്പാസില്‍ എക്‌സൈസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. വള്ളക്കടവ് സ്വദേശിയായ സിദ്ദിഖ്, നിയമ വിദ്യാര്‍ത്ഥിയായ പാറശാല സ്വദേശി സല്‍മാന്‍ എന്നിവരാണ് എംഡിഎംഎയുമായി പിടിയിലായത്.
പ്രതികളില്‍ നിന്ന് 21 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികള്‍ സഞ്ചരിച്ച ഇരുചക്ര വാഹനവും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് ദിവസം മുന്‍പ് ബംഗളൂരുവിലെത്തിയ സിദ്ദിഖ് എംഡിഎംഎ വാങ്ങി തിരികെ റോഡ് മാര്‍ഗം നാഗര്‍കോവില്‍ എത്തി. തുടര്‍ന്ന് സല്‍മാന്‍ ബൈക്കിലെത്തി സിദ്ദിഖിനെയും കൂട്ടി അതിര്‍ത്തി കടന്ന് എത്തുമ്പോഴായിരുന്നു പിടിയിലായത്.
Read more
സിദ്ദിഖ് നേരത്തെയും സമാനമായ ലഹരി മരുന്ന് കേസുകളില്‍ പ്രതിയായിരുന്നു. നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളിലേയും നഗര ഹൃദയങ്ങളിലേയും സ്‌കൂളുകളും കോളേജുകളും കേന്ദ്രമാക്കി ലഹരിമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് സിദ്ദിഖ് എന്ന് എക്‌സൈസ് സംഘം വ്യക്തമാക്കി.