പഴയത് കുത്തിപ്പൊക്കി സിപിഎമ്മിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; സന്ദീപ് വാര്യര്‍ക്കെതിരെ മുസ്ലീം പത്രങ്ങളില്‍ അഡ്വറ്റോറിയല്‍ ശൈലിയില്‍ പരസ്യം; അപകടകരമായ രാഷ്ട്രീയമെന്ന് ഷാഫി

ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ക്കെതിരെ മുസ്ലീം മാനേജ്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സിറാജ്, സുപ്രഭാതം പത്രങ്ങളില്‍ പരസ്യം നല്‍കി സിപിഎം. മുസ്ലീങ്ങള്‍ക്കെതിരെയുള്ള അദേഹത്തിന്റെ പഴയ പ്രസ്താവനകളും ഫേസ്ബുക്ക് പോസ്റ്റുകളും ചേര്‍ത്ത് അഡ്വറ്റോറിയല്‍ ശൈലിയിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. വാര്‍ത്ത ശൈലിയിലുള്ള ഇത്തരം പരസ്യങ്ങള്‍ സാധാരണക്കാര്‍ പത്രത്തിലെ വാര്‍ത്തയും നിലപാടുമായാണ് കണക്കാക്കുക. ഇങ്ങനെ തെറ്റിദ്ധരിപ്പിക്കാന്‍ തന്നെയാണ് അഡ്വറ്റോറിയല്‍ ശൈലി സിപിഎം സ്വീകരിച്ചിരിക്കുന്നത്.

സരിന്‍ തരംഗം എന്ന വലിയ തലക്കെട്ട് പരസ്യത്തില്‍ കാണാം. എന്നാല്‍ പരസ്യത്തില്‍ കൂടുതലായും പരാമര്‍ശിച്ചിട്ടുള്ളത് സന്ദീപ് വാര്യരെ പറ്റിയാണ്. സന്ദീപ് പല തവണയായി പറഞ്ഞ വിവിധ വര്‍ഗീയ പരാമര്‍ശങ്ങളാണ് പരസ്യത്തിലുള്ളത്. കശ്മീരികളുടെ കൂട്ടകൊല ആഹ്വാനം, സിഎഎ കേരളത്തില്‍ നടപ്പാക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുകള്‍, ഗാന്ധിജി വധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള പരാമര്‍ശങ്ങളാണ് പരസ്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

സന്ദീപ് വാര്യര്‍ക്കെതിരായ പരസ്യത്തെ മുതിര്‍ന്ന സിപിഎം അംഗം എ കെ ബാലന്‍ പിന്തുണച്ചിട്ടുണ്ട്. മറ്റ് പല പത്രങ്ങളിലും പരസ്യം വന്നിരുന്നുവെന്നും അവയെല്ലാം മുസ്ലിം പത്രങ്ങളാണോ എന്നൊന്നും തനിക്ക് അറിയില്ലെന്നും എ കെ ബാലന്‍ പറഞ്ഞു.

സന്ദീപ് ഇതുവരെ ആര്‍എസ്എസ് ബന്ധം വിച്ഛേദിച്ചിട്ടില്ല. കോണ്‍ഗ്രസിലേക്ക് ഒരാള്‍ വന്നാല്‍ ലീഗ് നേതാക്കളുടെ കയ്യും കാലും ആണോ പിടിക്കേണ്ടത്? പച്ച കേക്ക് നല്‍കി ലീഗ് നേതാക്കള്‍ സ്വീകരിച്ചതിന്റെ ഔചിത്യം എന്താണെന്നും സംഘപരിവാര്‍ ആശയം തെറ്റാണെന്ന് ഇതുവരെ പറയാതെ സന്ദീപിലൂടെ എസ്ഡിപിഐ- ആര്‍എസ്എസ്- കോണ്‍ഗ്രസ്- ലീഗ് കൂട്ടുകെട്ടിന്റെ നാറിയ രംഗമാണ് കാണുന്നതെന്നും ബാലന്‍ പറഞ്ഞു.

സന്ദീപ് വാര്യര്‍ക്കെതിരായ പരസ്യം യുഡിഎഫ് ക്യാമ്പുകളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.
കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്റെ ഗ്ലോറിഫൈഡ് വെര്‍ഷന്‍നാണ് എല്‍ഡിഎഫിന്റെ പുതിയ പത്രപരസ്യമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സിപിഎം പരസ്യങ്ങള്‍ക്ക് സംഘപരിവാര്‍ ഭാഷയാണെന്നും വര്‍ഗീയ ഭിന്നിപ്പിനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഷാഫി പറഞ്ഞു.

സിപിഎം ഇത്രയും അധഃപതിക്കരുത്, അപകടകരമായ രാഷ്ട്രീയമാണ് സിപിഎം കളിക്കുന്നത്. എ കെ ബാലന്‍ ക്രിസ്റ്റല്‍ ക്ലിയര്‍ എന്ന് വിശേഷിപ്പിച്ചയാളാണ് സന്ദീപ്. ക്രിസ്റ്റല്‍ ക്ലിയര്‍ എന്ന് പറഞ്ഞയാളെ കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്. ബിജെപിയില്‍ നിന്ന് ഒരാള്‍ പോയതില്‍ സിപിഎം എന്തിനാണ് ഇത്ര വിഷമിക്കുന്നതെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.

Latest Stories

ബിസിനസിനേക്കാള്‍ പ്രാധാന്യം ഹിന്ദിയ്ക്ക്; പോര്‍ട്ടലില്‍ ഭാഷ മാറ്റിയ സംഭവത്തില്‍ എല്‍ഐസിയ്ക്ക് വ്യാപക വിമര്‍ശനം

"നെയ്മറിനെ ബോധമുള്ള ആരെങ്കിലും തിരഞ്ഞെടുക്കുമോ"; തുറന്നടിച്ച് ബ്രസീലിയൻ ക്ലബ് പ്രസിഡന്റ്

ഇന്ത്യ - പാകിസ്ഥാൻ മത്സരങ്ങളുടെ ചരിത്രവും രാഷ്ട്രീയവും

ഈ വർഷത്തെ കൊട്ടിക്കലാശത്തിന് ടൊയോട്ടയുടെ പുത്തൻ 'കാമ്രി'

ആരും തെറി പറയരുത്, സഞ്ജു നേടിയ സെഞ്ച്വറി തന്നെയായിരുന്നു തിലകിനെക്കാൾ കിടിലൻ; വിശദീകരണവുമായി എബി ഡിവില്ലേഴ്‌സ്

കണ്ടെത്തിയത് 4,000 കിലോഗ്രാം വളര്‍ച്ചയെത്താത്ത കിളിമീന്‍; സര്‍ക്കാര്‍ പിഴ ഈടാക്കിയത് 4 ലക്ഷം

അയാൾക്ക് വേണ്ടി നടന്ന ലേലമാണ് ക്രിക്കറ്റിന്റെ ചരിത്രം മാറ്റിമറിച്ചത്, അവന്റെ പേര് പറഞ്ഞപ്പോൾ ടീമുകൾ ചെയ്തത്....; റിച്ചാർഡ് മാഡ്‌ലി പറഞ്ഞത് ഇങ്ങനെ

കുറുവ സംഘത്തിന് പിന്നാലെ തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ളവരും കേരളത്തില്‍; പിടിയിലായത് കാടിനുള്ളില്‍ ഒളിച്ച രണ്ട് മോഷ്ടാക്കള്‍

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ സജീവമാകും; 23 ഓടെ ചക്രവാത ചുഴി രൂപപ്പെടും, തീവ്ര ന്യൂന മർദ്ദത്തിനും സാധ്യത

'നയന്‍താരയ്ക്ക് മറുപടി നല്‍കാന്‍ സമയമില്ല'; വിവാദത്തില്‍ പ്രതികരിച്ച് ധനുഷിന്റെ പിതാവ്