തൃക്കാക്കര നഗരസഭയില്‍ എല്‍.ഡി.എഫിന്റെ അവിശ്വാസപ്രമേയ നീക്കം പാളി

തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിതാ തങ്കപ്പനെതിരായ എൽ.ഡി.എഫിന്റെ അവിശ്വാസപ്രമേയം അവതരിപ്പിക്കാനായില്ല. യുഡിഎഫ് അംഗങ്ങൾ വിട്ട് നിന്നതോടെ ക്വാറം തികയാത്തതിനാൽ അവിശ്വാസപ്രമേയം ചർച്ചക്കെടുത്തില്ല.

43 അംഗ കൗണ്‍സിലില്‍ ക്വാറം തികയ്ക്കാൻ 22 അംഗങ്ങൾ യോഗത്തിന് എത്തേണ്ടിയിരുന്നു. എന്നാൽ എൽഡിഎഫിന്റെ 18 അംഗങ്ങൾ മാത്രമാണ് യോഗത്തിന് എത്തിയത്. യു.ഡി.എഫ് കൗൺസിലർമാരും നാല് സ്വതന്ത്രരും യോഗത്തിൽ നിന്ന് വിട്ടുനിന്നു. ഈ സാഹചാര്യത്തിൽ യോഗം പിരിച്ചുവിട്ടെന്ന് വരണാധികാരി അറിയിക്കുകയായിരുന്നു. സ്വതന്ത്രർ അടക്കം 25 പേരുടെ പിന്തുണയാണ് യുഡിഎഫിനുള്ളത്. ആറ് മാസത്തിന് ശേഷം വീണ്ടും അവിശ്വാസം കൊണ്ടുവരുമെന്ന് എൽഡിഎഫ് വ്യക്തമാക്കി.

നേരത്തെ അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിൽ എൽഡിഎഫിന് വലിയ പ്രതീക്ഷയുണ്ടായിരുന്നു. അജിതാ തങ്കപ്പനെതിരെ ചില കോൺഗ്രസ് കൌൺസിലർമാരടക്കം അവിശ്വസത്തിന് പിന്തുണ നൽകിയേക്കുമെന്ന് സൂചനകൾ ലഭിച്ചിരുന്നെങ്കിലും അവസാന നിമിഷം എല്ലാ അംഗങ്ങളെയും ഒരുമിച്ച് നിർത്തി, യോഗത്തിൽ നിന്നും വിട്ട് നിന്ന് അവിശ്വാസം അവതരിപ്പിക്കാനാകാതെ പരാജയപ്പെടുത്താൻ യുഡിഎഫിന് സാധിച്ചു.

ഓണക്കോടിക്കൊപ്പം പണം നൽകിയെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെതിരായ എല്‍.ഡി.എഫിന്റെ അവിശ്വാസപ്രമേയ നീക്കം. ഇടഞ്ഞ് നിന്ന നാല് കോൺഗ്രസ് വിമതന്‍മാരെയാണ് ഡി.സി.സി നേതൃത്വം ആദ്യം അനുനയിപ്പിച്ചത്. ലീഗിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ വിപ്പ് സ്വീകരിക്കാതിരുന്നത് വീണ്ടും തലവേദനയായി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസുമായുള്ള ചര്‍ച്ചയില്‍ മുസ്‌ലിം ലീഗുമായുള്ള തര്‍ക്കങ്ങള്‍ക്കും പരിഹാരമാവുകയായിരുന്നു.

Latest Stories

കലാപാഹ്വാനം നടത്തി, സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എഐവൈഎഫ്

BGT 2024-25 :"അവൻ പരാജയപ്പെടട്ടെ, എന്നിട്ട് മതി ബാക്കി"; സൗരവ് ഗാംഗുലിയുടെ വാക്കുകൾ വൈറൽ

കളമശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ബോർഡർ ഗവാസ്‌കർ ട്രോഫി:"എനിക്ക് പേടിയുള്ള ഒരേ ഒരു ഇന്ത്യൻ താരം അവനാണ്, പക്ഷെ അവന്റെ വിക്കറ്റ് എടുക്കുന്നത് ഞാൻ ആയിരിക്കും; തുറന്ന് പറഞ്ഞ് നഥാൻ ലിയോൺ

രണ്ട് പത്രങ്ങളില്‍ മാത്രമല്ല പരസ്യം നല്‍കിയത്; പരസ്യം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്

'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാധ്യതയായ സേന!

36 മണ്ഡലങ്ങളും ശിവസേനകളുടെ ശക്തിപ്രകടനവും; 'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാധ്യതയായ സേന!

കമ്മിൻസ് വെച്ച റീത്തിന് ഒരാണ്ട്; ഇന്ത്യ ലോകകപ്പ് ഫൈനലിൽ കാലിടറി വീണിട്ട് ഇന്നേക്ക് ഒരു വർഷം

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി; ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അഞ്ച് കോടി രൂപയുമായി പിടിയില്‍

ഊർജ്ജ വ്യവസായ മേഖലയിലെ ആഗോള ഭീമന്മാരായ എൻഒവി കൊച്ചിയിൽ! തുറന്നിടുന്നത് അനന്ത സാധ്യതകൾ