ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചത് എല്‍ഡിഎഫിന്; കെ മുരളീധരനെ തള്ളി വിഡി സതീശന്‍ രംഗത്ത്

ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിക്കുന്നെന്ന കെ മുരളീധരന്റെ പ്രസ്താവനയെ തള്ളി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ രംഗത്ത്. 2016ല്‍ തനിക്ക് ജമാ അത്തെ ഇസ്ലാമി പിന്തുണ ലഭിച്ചിരുന്നെന്നും 2019 മുതല്‍ വെല്‍ഫെയര്‍ പാര്‍ട്ടി കോണ്‍ഗ്രസിനെ പിന്തുണച്ചെന്നുമാണ് കെ മുരളീധരന്റെ പ്രസ്താവന.

എന്നാല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമി പിന്തുണ എല്‍ഡിഎഫിനാണെന്നും 2016 -ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലോ അഞ്ചോ സ്ഥാനാര്‍ഥികള്‍ക്ക് ജമാ അത്തെ ഇസ്ലാമി പിന്തുണ കൊടുത്തുകാണുമെന്നും വിഡി സതീശന്‍ മുരളീധരന്റെ പ്രസ്താവനയെ തള്ളിക്കൊണ്ട് വ്യക്തമാക്കി.

ജമാഅത്തെ ഇസ്ലാമി – കോണ്‍ഗ്രസ് ബന്ധം ആരോപിച്ച് സിപിഐഎം പ്രചാരണം ശക്തമാക്കുന്നതിനിടയിലായിരുന്നു കെ മുരളീധരന്റെ വിവാദ പ്രസ്താവന. കോണ്‍ഗ്രസിനെ വെട്ടിലാക്കിക്കൊണ്ടായിരുന്നു മുരളീധരന്റെ ജമാ അത്തെ ഇസ്ലാമിയെ കുറിച്ചുള്ള പരാമര്‍ശം.

2016ല്‍ വട്ടിയൂര്‍ക്കാവില്‍ തനിക്ക് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നു. 2019 മുതല്‍ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയ്ക്കുന്നതും കോണ്‍ഗ്രസിനെയാണെന്നും കെ. മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ സിപിഐഎം നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുടെ പേരില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചിരുന്നു.

Read more