രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ജില്ലകളില്‍ ബഹുജനറാലി സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. ഏപ്രില്‍ 21മുതല്‍ മെയ് 23വരെയുള്ള ദിവസങ്ങളിലായാണ് റാലികള്‍. എല്ലാ റാലികളിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. എല്ലാ ഘടകകക്ഷി നേതാക്കളും റാലിയില്‍ പങ്കെടുക്കും.
മൂന്നാമതും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നതില്‍ തര്‍ക്കമില്ല. അതിനുള്ള സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളത്. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് എല്‍ഡിഎഫ് പിന്തുണ നല്‍കും. റാലികള്‍ ബഹുജനസംഗമമാകും. സംഘാടനകാര്യങ്ങള്‍ തീരുമാനിക്കാന്‍ ജില്ലകളില്‍ എല്‍ഡിഎഫ് കമ്മിറ്റി ചേരും.
Read more
ഏപ്രില്‍ ഒമ്പതിന് സമ്പൂര്‍ണശുചിത്വ പ്രഖ്യാപനം നടക്കുകയാണ്. അതിനുമുമ്പ് പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതല പ്രഖ്യാപനം നടക്കും. മാര്‍ച്ച് അവസാനം വാര്‍ഡുതലംവരെ സന്നദ്ധപ്രവര്‍ത്തകരെ അണിനിരത്തി ശുചീകരണ പ്രവര്‍ത്തനം നടത്തും. സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങള്‍ എല്‍ഡിഎഫ് ഒറ്റക്കെട്ടായി നേരിടും. ജനക്ഷേമനടപടികളും വികസനപ്രവര്‍ത്തനങ്ങളും എല്‍ഡിഎഫ് സര്‍ക്കാര്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് അദേഹം പറഞ്ഞു.