കടം പെരുകി, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന അവസ്ഥ; കേരളത്തിന്റെ കഷ്ടപ്പാടുകള്‍ കേന്ദ്രധനമന്ത്രിയെ അറിയിച്ച് ഇടതുപക്ഷ എംപിമാര്‍; തീരുമാനം നിര്‍ണായകം

പദ്ധതി നടത്തിപ്പിന് കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ കേരളം. കടം പെരുകിയതോടെയും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം അടക്കം മുടങ്ങുമെന്ന അവസ്ഥ എത്തിയതോടെയാണ് ഇടതുപക്ഷ എംപിമാര്‍ ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയത്.

ാണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ വരുന്ന സാഹചര്യത്തില്‍ കേരളത്തിന് പ്രത്യേകപരിഗണന നല്‍കി കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഇടതുപക്ഷ എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ മാണി, വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, എ എ റഹീം, പി സന്തോഷ്‌കുമാര്‍ എന്നിവരാണ് ധനമന്ത്രിയെ കണ്ട് ധനസഹായം ആവശ്യപ്പെട്ടത്.

ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പിലും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ പദ്ധതികള്‍ക്കും സാമ്പത്തിക ഞെരുക്കം നേരിട്ടതോടെ സര്‍ക്കാര്‍ തീരുമാനപ്രകാരമാണ് എംപിമാര്‍ കേന്ദ്ര ധനമന്ത്രിയെ കണ്ടത്.

കേന്ദ്ര ധനസഹായം ലഭിച്ചില്ലെങ്കില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍, പൊതുവിപണിയിലെ ഇടപെടല്‍ എന്നിവ താറുമാറാകുമെന്നും ഇവര്‍ മന്ത്രിയെ ധരിപ്പിച്ചു.

കൊറോണയും ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതിനെതുടര്‍ന്ന് ഉടലെടുത്ത സാമ്പത്തിക ഞരുക്കവും കേന്ദ്ര ഗ്രാന്റുകളില്‍ ഉണ്ടായ കുറവും സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും എംപിമാര്‍ കേന്ദ്രധനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ധനസഹായം അനുവദിക്കുന്നത് പരിഗണിക്കാമെന്ന് ധനമന്ത്രി എംപിമാരോട് പറഞ്ഞിട്ടുണ്ട്.

Latest Stories

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം