ഉപേക്ഷിക്കുന്ന ചുടുകട്ടകള്‍ ഇന്ന് തന്നെ ശേഖരിക്കും; അനധികൃതമായി ചുടുകട്ടകള്‍ ശേഖരിച്ചാല്‍ പിഴ ഈടാക്കും, ഡി.വൈ.എഫ്.ഐ രംഗത്തുണ്ടെന്ന് മേയര്‍

ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് ഉപേക്ഷിക്കുന്ന ചുടുകല്ലുകള്‍ ശേഖരിച്ച് ഇന്ന് തന്നെ നഗരസഭ തീരുമാനിച്ച കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. ഇത്തരമൊരു പ്രവൃത്തി കോര്‍പ്പറേഷന്‍ നടത്തുന്നുവെന്ന് അറിഞ്ഞ് ആദ്യം രംഗത്ത് വന്നത് ഡിവൈഎഫ്ഐ ആണെന്നും മേയര്‍ പറഞ്ഞു.

‘ഉപേക്ഷിച്ചുപോകുന്ന മുഴുവന്‍ ചുടുകല്ലും ശേഖരിച്ച് നഗരസഭ തീരുമാനിച്ച കേന്ദ്രത്തിലേക്ക് ഇന്ന് തന്നെ മാറ്റും. കല്ലുകള്‍ക്കായി 10 അപേക്ഷ ഇതിനകം ലഭിച്ചിട്ടുണ്ട്. പ്രയോരിറ്റി തീരുമാനിച്ച് അവര്‍ക്ക് നല്‍കും. വിധവകളായവര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ തുടങ്ങി നിരവധി പേരുണ്ട്.’ മേയര്‍ വിശദീകരിച്ചു.

ചുടുകട്ടകള്‍ ശേഖരിക്കാന്‍ പ്രത്യേകം വളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. യുവജന ക്ഷേമ ബോര്‍ഡ് വളണ്ടിയര്‍മാരെ നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. എയിംസ് കോളേജിലെ എന്‍എസ്എസ് ടീം ഉണ്ട്. പ്രത്യേക ടീം ആണ് പ്രവര്‍ത്തി ചെയ്യുകയെന്നും ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കി.

ശേഖരിക്കുന്ന ചുടുകല്ലുകള്‍ ലൈഫ് പദ്ധതിക്കുള്ള ഭവനനിര്‍മ്മാണത്തിന് ഉപയോഗിക്കുമെന്ന് ആര്യ രാജേന്ദ്രന്‍ നേരത്തെ അറിയിച്ചിരുന്നു. ഇത് ശേഖരിക്കാന്‍ ശുചീകരണ വേളയില്‍ പ്രത്യേക വോളന്റീയര്‍മാരെയും സജ്ജീകരിക്കും. നഗരസഭയുടെ ഭാഗമല്ലാതെ ആരെങ്കിലും അനധികൃതമായി ചുടുകട്ടകള്‍ ശേഖരിച്ചാല്‍ പിഴ ഈടാക്കുമെന്നും മേയര്‍ അറിയിച്ചു.

Latest Stories

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം