നിയമസഭാ സമ്മേളനം; ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാന്‍ ബില്‍ , കത്ത് വിവാദവുമായി പ്രതിപക്ഷം

പതിഞ്ചാം കേരള നിയമ സഭയുടെ ഏഴാം സമ്മേളനം ഇന്നു തുടക്കമാകും.14 സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാന്‍ വേണ്ടിയുള്ള ബില്‍ പാസാക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട.

സര്‍വകലാശാല ഭരണത്തില്‍ ഗവര്‍ണര്‍ അനാവശ്യമായി ഇടപെടുന്നു, വിസിമാരെ പുറത്താക്കി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാവി വത്കരണം നടത്താന്‍ ശ്രമിക്കുന്നു തുടങ്ങി നിരവധി ആരോപണങ്ങളാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്കെതിരെ ഉന്നയിക്കുന്നത്.

ഗവര്‍ണറോടുള്ള സമീപനത്തില്‍ കോണ്‍ഗ്രസില്‍ നിന്നും വ്യത്യസ്തമായി ലീഗിന് എതിര്‍പ്പ് ആണുള്ളത്.ലീഗ് നിലപാട് രാവിലെ ചേരുന്ന യുഡിഫ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ ഉന്നയിക്കും. തരൂര്‍ വിവാദം തുടരുന്നതിലും ലീഗിന് അസംതൃപ്തി ഉണ്ട്. പ്രതിപക്ഷത്ത് അഭിപ്രായ വ്യത്യാസമുണ്ടായാല്‍ അതിനെ ആയുധമാക്കാനാണ് സര്‍ക്കാര്‍ നീക്കം.

മേയര്‍ ആര്യാരാജേന്ദ്രന്റെ പേരില്‍ പുറത്ത് വന്ന കത്തിന്റെ പേരില്‍ ഉണ്ടായ വിവാദമാകും പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ അടിയന്തരപ്രമേയമായി ഉന്നയിക്കുക. സംസ്ഥാനത്തെ സര്‍വകലാശാലകളിലും തദ്ദേശ സ്ഥാപനങ്ങളിലും പിന്‍വാതില്‍ നിയമനം നടത്തുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം.

ഗവര്‍ണര്‍ സര്‍ക്കാര്‍ പോരും വിഴിഞ്ഞവും സഭയില്‍ വലിയ ചര്‍ച്ചയാകും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം