'വലിയ കസേരകൾ കിട്ടട്ടെ, സന്ദീപ് വാര്യർ ബലിദാനികളെ വഞ്ചിച്ചു'; കോൺഗ്രസ്സ് പ്രവേശനത്തിൽ പരിഹസിച്ച് കെ സുരേന്ദ്രൻ

ബിജെപി വിട്ട സന്ദീപ് വാര്യരുടെ കോൺഗ്രസ്സ് പ്രവേശനത്തിൽ സന്ദീപ് വാര്യരെ പരിഹസിച്ച് കെ സുരേന്ദ്രൻ. സന്ദീപിന് വലിയ കസേരകൾ കിട്ടട്ടെയെന്നും സന്ദീപ് വാര്യർ ബലിദാനികളെ വഞ്ചിച്ചുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബിജെപിയില്‍ ഒരു ചലനവും ഉണ്ടാക്കില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഇത് ഉറപ്പിച്ചു തന്നെയാണ് പറയുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

സന്ദീപിനെതിരെ ബിജെപി നേരത്തെ നടപടിയെടുത്തതാണ്. അത് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതുകൊണ്ടായിരുന്നില്ല. അതിന്റെ കണക്കുകള്‍ അന്നു പുറത്തു പറയാതിരുന്നത് രാഷ്ട്രീയ പാര്‍ട്ടി പാലിക്കേണ്ട മര്യാദയുടെ പേരില്‍ മാത്രമാണ്. അതുകൊണ്ട് വിഡി സതീശനും സുധാകരനും എല്ലാ ആശംസയും നേരുന്നുവെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ നീണാള്‍ വാഴട്ടെ എന്ന് ആശംസിക്കുന്നു. സന്ദീപ് വാര്യരെ മുറുകെ പിടിക്കാന്‍ സതീശനോടും സുധാകരനോടും വീണ്ടും വീണ്ടും അഭ്യര്‍ഥിക്കുന്നു.

താന്‍ കോണ്‍ഗ്രസില്‍ എത്തിയതിന് കാരണം സുരേന്ദ്രന്‍ ആണെന്ന, സന്ദീപ് വാര്യരുടെ വിമര്‍ശനം ചൂണ്ടിക്കാട്ടിയപ്പോള്‍ ആയിക്കോട്ടെ എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. സന്ദീപ് വാര്യര്‍ക്കെതിരെ ബിജെപി നടപടിയെടുത്തതിനു കാരണം പുറത്തു പറയാതിരുന്നത്, അത്തരം കാര്യങ്ങള്‍ പരസ്യമാക്കുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ചേര്‍ന്ന നടപടിയല്ല എന്നറിയാവുന്നുകൊണ്ടാണ്- സുരേന്ദ്രന്‍ പറഞ്ഞു.കോണ്‍ഗ്രസിന് ഇക്കാര്യങ്ങള്‍ വഴിയെ മനസ്സിലാവും. അതുവരെ സുധാകരനും സതീശനും സന്ദീപ് വാര്യരെ നെഞ്ചോടു ചേര്‍ത്തു പിടിക്കട്ടെയൊന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Latest Stories

'കയ്യില്‍ കിട്ടിയ കുഞ്ഞുങ്ങളെയുമെടുത്ത് പുറത്തേക്കോടിയപ്പോൾ അയാൾ അറിഞ്ഞിരുന്നില്ല സ്വന്തം കുഞ്ഞ് തീയിലമരുന്നത്...'; ഹൃദയഭേദകം ഈ കാഴ്ചകൾ

'ക്ലാസിക്കൽ റൊണാൾഡോ'; പ്രായം തൻ്റെ പാരമ്പര്യത്തെ നിർവചിക്കാൻ വിസമ്മതിക്കുന്ന മനുഷ്യൻ

ജീവിക്കാന്‍ അനുവദിക്കൂ.. നിങ്ങളെ വിശ്വസിക്കുന്ന നിഷ്‌കളങ്കരായ ആരാധകര്‍ക്ക് വേണ്ടിയെങ്കിലും..; ധനുഷിനെതിരെ വിഘ്‌നേശ് ശിവനും

സഞ്ജുവിനെ ഓപ്പണര്‍ റോളില്‍ സ്ഥിരമാകുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല: സൂര്യകുമാര്‍ യാദവ്

വാഹനങ്ങള്‍ വഴിയില്‍ കിടക്കുന്നു; മോശം സര്‍വീസുകള്‍; ബാറ്ററി പ്രശ്‌നം; ഒലയെ ഒലച്ച് 10,644 പരാതികള്‍; കമ്പനിക്കെതിരെ സമഗ്ര അന്വേഷണത്തിന് കേന്ദ്രം

മുനമ്പത്തേക്ക് ബിജെപിയുടെ പ്രധാന നേതാക്കള്‍ വരുന്നു; കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു; ആഞ്ഞടിച്ച് മന്ത്രി പി രാജീവ്

വയനാട് ഉരുൾപൊട്ടൽ; ദുരന്ത ബാധിതരുടെ കടം എഴുതിത്തളളാൻ നിർദേശിക്കാനാകില്ലെന്ന് റിസർവ് ബാങ്ക്

സൂപ്പര്‍ താരങ്ങള്‍ പുറത്ത്!, പെര്‍ത്ത് ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിംഗ് ഇലവന്‍

എന്നെ നൈസായി ഒഴിവാക്കി, പ്രത്യേകിച്ച് അപ്ഡേറ്റുകൾ ഒന്നും ഗംഭീർ തന്നിട്ടില്ല; തുറന്നടിച്ച് ശാർദുൽ താക്കൂർ

ഇത് പകപോക്കല്‍, ധനുഷ് നീചനായ വ്യക്തി.. 3 സെക്കന്‍ഡ് രംഗത്തിന് 10 കോടി ആവശ്യപ്പെട്ടു; ആഞ്ഞടിച്ച് നയന്‍താര