കാലം മാറി, ഇനി ഒന്നും കൈയിൽ കരുതി നടക്കേണ്ട; സംസ്ഥാനത്ത് ലൈൻസൻസിന്റെയും ആർസി ബുക്കിന്റെയും പ്രിന്റിംഗും അവസാനിപ്പിക്കുന്നു

സംസ്ഥാനത്ത് ലൈസൻസ് പ്രിന്റിംഗും ആർസി ബുക്ക് പ്രിന്റിംഗും അവസാനപ്പിക്കാൻ നിർണായക നീക്കം. ആദ്യ ഘട്ടമായി ലൈൻസൻസ് പ്രിന്റിംഗ് നിർത്തുമെന്നും പിന്നാലെ ആർസി ബുക്ക് പ്രിന്റിംഗും നിർത്തുമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. ആധുനിക കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്ന് ചുണ്ടിക്കാട്ടിയാണ് തീരുമാനം.

ലൈസൻസ് പ്രിൻന്റിംഗ് നിർത്തുന്ന നാലാമത്തെ സംസ്ഥാനമാണ് കേരളം. ആധാർ കാഡുകൾ ഡൗൺ ലോഡ് ചെയ്യുന്നത് പോലെ രേഖകൾ ഡൗൺലോഡ് ചെയ്‌താൽ മതിയാകും. പ്രിന്റ് ചെയ്ത രേഖകൾ കൊണ്ടുനടക്കുന്നതിന് പകരം ഡിജി ലോക്കർ സൗകര്യം ഉപയോഗിക്കാം. ഡിജി ലോക്കറിൽ സൂക്ഷിക്കുന്ന രേഖകൾ പരിശോധന സമയത്ത് ഹാജരാക്കിയാൽ മതി.