വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേട്: നേരിട്ടുള്ള തെളിവ് ശേഖരണത്തിനൊരുങ്ങി വിജിലന്‍സ്, അന്വേഷണ സംഘം നാളെ കൊച്ചിയിൽ

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി ക്രമക്കേടില്‍ നേരിട്ടുള്ള തെളിവ് ശേഖരണത്തിനൊരുങ്ങി വിജിലന്‍സ്. നാളെ മുതല്‍ കൊച്ചി, തൃശ്ശൂര്‍ എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് വിജിലന്‍സ് തീരുമാനം. ലൈഫ് മിഷന്‍ ക്രമക്കേടില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഇതാദ്യമായാണ് നേരിട്ടുള്ള തെളിവ് ശേഖരണത്തിന് വിജിലന്‍സ് നടപടി തുടങ്ങുന്നത്.

നാളെ കൊച്ചിയിലെത്തുന്ന പ്രത്യേക അന്വേഷണ സംഘം സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും, സന്ദീപ് നായരെയും ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കും. അനുമതി ലഭിച്ചാല്‍ ജയിലില്‍ വെച്ച് തന്നെ ചോദ്യം ചെയ്യാനാണ് വിജിലന്‍സ് തീരുമാനം.

കമ്മീഷനായി ലഭിച്ച തുകയുടെ കാര്യത്തിലും, ഇത് ആര്‍ക്കൊക്കെ കൈമാറിയെന്ന കാര്യത്തിലും വ്യക്തത വരുത്താന്‍ കൂടിയാണിത്. ഇതിന് ശേഷം തൃശ്ശൂര്‍ വടക്കാഞ്ചേരിയിലുള്ള വിവാദ പദ്ധതിയുമായി ബന്ധപ്പെട്ട ഇതുവരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്വേഷണസംഘം പരിശോധിക്കും. നഗരസഭ അധികൃതരില്‍ നിന്ന് വിവരശേഖരണം നടത്തും. മടങ്ങിയെത്തിയ ശേഷം സന്തോഷ് ഈപ്പനെ ചോദ്യം ചെയ്യുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

ആദ്യം മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും എം ശിവശങ്കറുമായുള്ള കൂടിക്കാഴ്ചയടക്കമുള്ള കാര്യങ്ങള്‍ സന്തോഷ് ഈപ്പന്‍ വിജിലന്‍സില്‍ നിന്ന് മറച്ചുവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. വിവരശേഖരണം പൂര്‍ത്തിയായ ശേഷമായിരിക്കും എം ശിവശങ്കറിന്‍റെ മൊഴിയെടുക്കാന്‍ വിജിലന്‍സ് നോട്ടീസ് നല്‍കുക.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ