ഉമ്മന്‍ ചാണ്ടിയെ പോലെ തന്നെ പുതുപ്പള്ളിയിലെ ജനങ്ങള്‍ ചാണ്ടി ഉമ്മനെയും സ്വീകരിച്ചു കഴിഞ്ഞു: മറിയ ഉമ്മന്‍

ഉമ്മന്‍ ചാണ്ടിയെ പോലെ തന്നെ പുതുപ്പള്ളിയിലെ ജനങ്ങള്‍ ചാണ്ടി ഉമ്മനെയും സ്വീകരിച്ച് കഴിഞ്ഞുവെന്ന് ചാണ്ടി ഉമ്മന്റെ സഹോദരി മറിയ ഉമ്മന്‍. പിതാവ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലേക്ക് പോകാനൊരുങ്ങവെയായിരുന്നു മറിയ ഉമ്മന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് ഫലത്തില്‍ പൂര്‍ണ ആത്മവിശ്വാസമുണ്ടെന്ന് മറിയ ഉമ്മന്‍ പറഞ്ഞു.

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് റെക്കോര്‍ഡ് ഭൂരിപക്ഷം ലഭിക്കുന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വരുന്ന 11ന് കേരള നിയമസഭയില്‍ നടക്കാന്‍ പോകുന്നത് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞയാകും. പോളിംഗ് ദിനത്തില്‍ കണ്ട സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാരുടെ ഒഴുക്ക് സര്‍ക്കാര്‍ വിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണെന്നും തിരവഞ്ചൂര്‍ പറഞ്ഞു.

അതേസമയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളാണ്. പറഞ്ഞിരുന്നതിലും വൈകിയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. സ്ട്രോങ് റൂമുകളുടെ താക്കോലുകള്‍ മാറിയതിനാലാണ് നടപടി ക്രമങ്ങള്‍ വൈകിയത്.

കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെടുപ്പ്. ആദ്യ ഫലസൂചന ഒന്‍പതോടെ ലഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. പിന്നാലെ എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. പത്തോടെ ഫലം അറിയാമെന്നാണു കരുതുന്നത്. 7 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 72.86% പേര്‍ വോട്ട് ചെയ്തെന്ന് ഔദ്യോഗിക കണക്ക്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍