മദ്യപകര്‍ക്ക് വീണ്ടും ഇരുട്ടടി, വില കൂട്ടി വീണ്ടും പരീക്ഷണം

ഇക്കുറിയും സര്‍ക്കാര്‍ മദ്യപരെ വെറുതെ വിട്ടില്ല. സാധാരണ എല്ലാ ബജറ്റിലും തുടരാറുള്ള അതേ സമീപനം തന്നെയാണ് ഇക്കുറിയും തുടര്‍ന്നത്. മദ്യത്തിന്റെ നികുതി ഏകീകരിക്കുകയാണ് ഇക്കുറി ബജറ്റില്‍ ധനമന്ത്രി ചെയ്തത്. അതായിത് വിവിധ സെസുകളും നികുതികളും ഒരുമിച്ചാക്കി. 200 ശതമാനമാണ് മിനിമം നികുതിയാക്കി നിശ്ചയിക്കുകയും ചെയ്തു.

400 രൂപയില്‍ കൂടുതല്‍ വിലയുള്ള ബ്രാന്‍ഡുകള്‍ക്കാണ് ഈ തുക. 400 രുപയ്ക്ക്് മുകളിലുള്ള ബ്രാന്‍ഡുകള്‍ക്ക് 210 ശതമാനം നികുതി നല്‍കേണ്ടി വരും. അതായിത് നൈസായി വില കൂട്ടി എന്നര്‍ഥം. അതേ സമയം ബിയറും മാറ്റി നിര്‍ത്തില്ല സര്‍ക്കാര്‍ എന്ന്് പ്രത്യേകം പറയണം. നിലവിലെ 70 ശതമാനത്തില്‍ നിന്ന് 100 ശതമാനത്തിലേക്കാണ് ബിയറിന്റെ നികുതി ഉയര്‍ത്തിയത്. മദ്യപരുടെ കാര്യം വരുമ്പോള്‍ എല്ലാ സര്‍ക്കാരുകളും ഇങ്ങനെ തന്നെയാണ്.

അതേസമയം മദ്യത്തിന്റെ ഉപഭോഗം മൂലമുണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശനങ്ങള്‍ക്കോ് മാനസീക ആരോഗ്യ പ്രതിസന്ധികള്‍ക്കോ ഒരു രൂപപോലും വകയിരുത്തിയിട്ടുമില്ല. നിലവില്‍ സര്‍ക്കാരിന്റെ വരുമാനത്തില്‍ സിംഹഭാഗവും മദ്യപരുടെ സംഭാവനയാണ്. ഈ ബജറ്റില്‍ 970 കോടിയുടെ അധിക വിഭവസമാഹരണമാണ് തോമസ് ഐസക് ലക്ഷ്യമിടുന്നത്. ഇതില്‍ ആനുപാതിക വര്‍ധന മദ്യമേഖലയ്ക്കും നല്‍കിയെന്നേയുള്ളു!!

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്