സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യവിൽപ്പന കുറഞ്ഞു; ഉത്രാടം വരെയുള്ള ദിവസത്തെ കച്ചവടം 701 കോടി

സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യവിൽപ്പന കുറഞ്ഞെന്ന് കണക്ക്. കഴിഞ്ഞ തവണ ഉത്രാടം വരെയുള്ള 9 ദിവസം വരെ 715 കോടിയുടെ മദ്യമാണ് വിറ്റതെങ്കിൽ ഇത്തവണത്തെ വിറ്റത് 701 കോടിയുടെ മദ്യമാണ്. അതേസമയം ഉത്രാടം ദിവസത്തെ മദ്യ വിൽപനയിൽ നാല് കോടിയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഉത്രാട ദിവസം 124 കോടി രൂപയുടെ മദ്യം വിറ്റു.

ഓണക്കാലത്തെ ആകെ വില്പനയുടെ കണക്കാരിയണമെങ്കിൽ രണ്ട്‌ ദിവസം കൂടി കഴിയും. നാളെയും മറ്റന്നാളുമുള്ള കണക്ക് കൂടി നോക്കിയാണ് അന്തിമ വില്പനയുടെ വിവരം എടുക്കുന്നത്. അതേസമയം ഇന്ന് ബെവ്കോ അവധിയാണ്.