പെൻഷൻ വിതരണത്തിന്‍റെ വായ്‌പാ തിരിച്ചടവിന് സഹായം; കെഎസ്‌ആർടിസിക്ക്‌ 74.20 കോടി രൂപ കൂടി അനുവദിച്ചു

പെൻഷൻ വിതരണത്തിന്‍റെ വായ്‌പാ തിരിച്ചടവിനുള്ള സഹായമായി കെഎസ്‌ആർടിസിക്ക്‌ 74.20 കോടി രൂപ കൂടി അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം ഇതുവരെ കെഎസ്‌ആർടിസിക്ക്‌ സർക്കാർ നൽകിയത്‌ 865 കോടി രൂപയാണ്.

പെൻഷൻ വിതരണത്തിന് കോർപ്പറേഷൻ പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് എടുത്ത വായ്പകളുടെ തിരിച്ചടവിനാണ് പണം അനുവദിച്ചത്. ബജറ്റിൽ വകയിരുത്തിയത് 900 കോടി രൂപയായിരുന്നു. അതിൽ 74.20 കോടി രൂപയാണിപ്പോൾ സർക്കാർ കെഎസ്‌ആർടിസിക്ക്‌ അനുവദിച്ചിട്ടുള്ളത്. ഇതുവരെ 6044 കോടി രൂപയാണ് ഇതുവരെ കെഎസ്ആർടിസിക്ക് അനുവദിച്ചത്.

അതേസമയം കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ സെപ്തംബർ മാസത്തെ പെൻഷൻ ഓണത്തിന് മുമ്പ് നൽകണമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഇക്കാര്യം പാലിക്കുമെന്ന് കെ എസ് ആർ ടിസി കോടതിയിൽ ഉറപ്പും നൽകിയിരുന്നു. ഓഗസ്റ്റ് മാസത്തെ പെൻഷൻ വിതരണം തുടങ്ങിയതായി സ്റ്റാന്റിംഗ് കൗൺസിൽ സിംഗിൾ ബെഞ്ചിനെ അറിയിച്ചിരുന്നു.

Latest Stories

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം