ചെന്താമര കുറ്റിക്കാട്ടിലേക്ക് ഓടിമറഞ്ഞു; പ്രതിയ്ക്കായി നാട്ടുകാരും പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തുന്നു

പാലക്കാട് ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ പോത്തുണ്ടി മാട്ടായിയില്‍ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാപക തിരച്ചില്‍. പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ഉള്‍പ്പെടെ നൂറോളം പേര്‍ സജീവ തിരച്ചിലിലാണ്. മാട്ടായി ക്ഷേത്രത്തിന് സമീപത്താണ് പ്രതിയെ കണ്ടതായി വിവരമുള്ളത്.

നാട്ടുകാരില്‍ ഒരാളാണ് പ്രതിയെ കണ്ടതായി അറിയിച്ചത്. പൊലീസ് സംഘത്തിലെ ഒരാളും ഇയാളെ കണ്ടതായാണ് വിവരം. ഇരുവരും കണ്ടത് ചെന്താമരയെ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതി കുറ്റിക്കാട്ടിലേക്ക് ഓടിമറഞ്ഞതായാണ് വിവരം. കൂടുതല്‍ നാട്ടുകാര്‍ ഇവിടേക്ക് എത്തിയിട്ടുണ്ട്. പ്രദേശത്ത് ശക്തമായ പരിശോധന തുടരുകയാണ്.

മട്ടായി ക്ഷേത്രത്തിന് സമീപത്തെ ഗ്രൗണ്ടില്‍ ഇരിക്കുകയായിരുന്ന യുവാക്കളാണ് പ്രതിയെ കണ്ടത്. പിന്നാലെ വിവരം കൂടുതല്‍ നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ പിന്നാലെ ഓടിയപ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടു.

Latest Stories

അസോസിയേറ്റഡ് പ്രസ്സിലെ പ്രവേശന നിയന്ത്രണങ്ങൾ നീക്കാൻ ട്രംപ് ഭരണകൂടത്തോട് ഉത്തരവിട്ട് കോടതി

പൃഥ്വിരാജിന്റെ നായികയായി പാര്‍വതി തിരുവോത്ത്; 'എമ്പുരാന്' ശേഷം 'നോബഡി', നിര്‍മ്മാണം സുപ്രിയ

ബിജെപി വിജയം നേടിയത് തിരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ച്, രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം'; എഐസിസി സമ്മേളനത്തിൽ മല്ലികാർജുൻ ഖാർഗെ

കർഷകൻ അല്ലെ മക്കളെ ഇപ്പോഴത്തെ പിള്ളേരോട് ഒന്ന് മുട്ടാൻ വന്നതാണ്, ധോണിക്ക് മുന്നിൽ ജയിക്കാൻ ആകാതെ രോഹിതും പന്തും; മുൻ നായകനെ വാഴ്ത്തി ആരാധകർ

13 രാജ്യങ്ങൾക്കുള്ള ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ സഹായം നിർത്തിവച്ചു ട്രംപ്; ദശലക്ഷക്കണക്കിന് ആളുകൾക്ക് 'മരണം' സംഭവിക്കുമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ്

അമ്മയുടെ ഒത്താശയോടെ 11 വയസുകാരിക്ക് പീഡനം; കുട്ടിയുടെ വെളിപ്പെടുത്തൽ മാതാപിതാക്കളുടെ വിവാഹമോചന കൗൺസിലിനിങ്ങിനിടെ, അമ്മയും ആൺസുഹൃത്തും പ്രതികൾ

ആഗോള സൈബര്‍ സുരക്ഷ ടെക് തൊഴില്‍ അവസരങ്ങള്‍ ഒരുക്കി എഫ് 9 ഇന്‍ഫോടെക്; പുതിയ ടെക് ഹബ് കൊച്ചിയില്‍ തുറന്നു

'സമുദായ നേതാക്കന്‍മാര്‍ സംസാരിക്കുന്നത് അവരുടെ സമുദായത്തിന് വേണ്ടി'; വെള്ളാപ്പളളി നടേശന്റെ മലപ്പുറം പരാമര്‍ശത്തിൽ ജോര്‍ജ് കുര്യന്‍

RR VS GT: ഒരൊറ്റ മത്സരം ലക്ഷ്യമിടുന്നത് മൂന്ന് തകർപ്പൻ റെക്കോഡുകൾ, സഞ്ജുവിനെ കാത്തിരിക്കുന്നത് ചരിത്രം

26/11 മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ യുഎസ്; പ്രത്യേക വിമാനം ഇന്ത്യയിലേക്ക് തിരിച്ചു; രാത്രിയോടെ രാജ്യത്തെത്തും