ലോക്സഭാ തിരഞ്ഞെടുപ്പ്; കൊല്ലത്തും കോഴിക്കോടും വയനാട്ടിലും വോട്ടെണ്ണൽ കേന്ദ്രത്തിന്റെ പരിസരത്ത് നിരോധനാജ്ഞ

2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കൊല്ലം ജില്ലയിൽ വോട്ടെണ്ണൽ കേന്ദ്രത്തിന്റെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വോട്ടെണ്ണുന്ന തങ്കശ്ശേരി സെന്റ് അലോഷ്യസ് സ്കൂൾ പരിസരത്താണ് കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

നിരോധനാജ്ഞ പ്രകാരം പൊതുയോഗമോ അഞ്ചുപേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടാനോ പാടില്ല. രാവിലെ 5 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് നിരോധനജ്ഞ. അതേസമയം, അവശ്യ സർവീസുകളായ അടിയന്തര വൈദ്യ സഹായം, നിയമ പാലനം, അഗ്നി സുരക്ഷ, സർക്കാർ പ്രവർത്തികൾ എന്നിവയ്ക്ക് അനുമതി ഉണ്ടെന്നും കലക്ടർ അറിയിച്ചു.

അതിനിടെ കോഴിക്കോടും വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ നടക്കുന്ന വെള്ളിമാടുകുന്ന്‌ ജെഡിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പരിധിയിലാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കോഴിക്കോട് കോർപ്പറേഷൻ 11, 15 വാർഡുകളുടെ പരിധിയിലാണ് നിരോധനാജ്ഞ.

വയനാട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന തിരുവമ്പാടിയിലെ വോട്ടെണ്ണുന്ന താമരശ്ശേരി കോരങ്ങാട് സെൻ്റ് അൽഫോൻസ സീനിയർ സെക്കൻഡറി സ്കൂളിന്റെ 100 മീറ്റർ ചുറ്റളവിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് നിലവിൽ വന്ന നിരോധനാജ്ഞ ബുധനാഴ്ച രാവിലെ 10 മണി വരെ തുടരും. അതേസമയം നാളെ രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും. ആദ്യ ഫല സൂചന രാവിലെ ഒമ്പത് മണിയോടെ ലഭിക്കുമെന്നാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

Latest Stories

ബാഴ്‌സലോണയ്‌ക്കെതിരെ വേതനം നൽകാത്തതിൻ്റെ പേരിൽ കേസ് കൊടുക്കാനൊരുങ്ങി സെർജിയോ അഗ്യൂറോ

സൈബർ ആക്രമണത്തെത്തുടർന്ന് ആത്മഹത്യയുടെ വക്കിൽ; കേരള മുഖ്യമന്ത്രിയുടെ ഇടപെടൽ തേടി ലോറി ഉടമ മനാഫ്

എൻ്റെ പേരിൻ്റെ ശക്തി ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വിനേഷിനെ സഹായിച്ചെന്ന പരിഹാസ്യ വാദവുമായി ബ്രിജ് ഭൂഷൺ സിംഗ്

കുൽഗാം മണ്ഡലത്തിൽ നിന്ന് ചെങ്കൊടിയുമായി അഞ്ചാം തവണയും തരിഗാമി

ജനാധിപത്യ പ്രക്രിയയുടെ സമഗ്രതയെ ചോദ്യം ചെയ്യുന്നു, ഹരിയാന ഫലങ്ങളെ അംഗീകരിക്കാനാകില്ലെന്ന് കോൺഗ്രസ്

ഹരിയാനയിലും ഒബിസി തന്ത്രത്തില്‍ കോണ്‍ഗ്രസിനെ വീഴ്ത്തി ബിജെപി; കോണ്‍ഗ്രസ് കാണാത്തതും ബിജെപി മാനത്ത് കാണുന്നതും!

യുദ്ധം അവസാനിപ്പിക്കാന്‍ കഴിയാത്തത് അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ ലജ്ജാകരമായ കഴിവില്ലായ്മ; ആയുധങ്ങള്‍ ഭാവി കെട്ടിപ്പെടുക്കുന്നില്ല; രൂക്ഷവിമര്‍ശനവുമായി മാര്‍പാപ്പ

അവര്‍ പിരിയുന്നില്ല.. കോടതിയില്‍ ഹിയറിങ്ങിന് എത്താതെ ധനുഷും ഐശ്വര്യയും; മക്കള്‍ക്ക് വേണ്ടി പുതിയ തീരുമാനം

എക്‌സിറ്റ് പോൾ പ്രവചനങ്ങൾ തലകീഴായി മറിഞ്ഞു; ഹരിയാനയിൽ മൂന്നാം തവണയും ബിജെപി, ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യം

നയന്‍താര വിവാഹ വീഡിയോ വിറ്റത് കോടികള്‍ക്ക്; രണ്ടര വര്‍ഷത്തിന് ശേഷം വിവാഹ ആല്‍ബം വരുന്നു