അട്ടപ്പാടി ചുരത്തില്‍ ലോറി മറിഞ്ഞു; ഗതാഗതം തടസപ്പെട്ടു

അട്ടപ്പാടി ചുരത്തില്‍ ലോറി മറിഞ്ഞ് ഗതാഗത തടസം. ചൊവ്വാഴ്ച രാവിലെ ഒമ്പതാം വളവ് തിരിയുന്നതിനിടയിലാണ് ലോറി മറിഞ്ഞത്.

ലോഡുമായി ചുരം ഇറങ്ങി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി അരുകിലേക്ക് മാറ്റുന്നത് വരെ ഗതാഗതം തടസപ്പെടും. വലിയ വാഹനങ്ങള്‍ കടത്തിവിടുന്നില്ല.

Read more

ഒരു വശത്തുകൂടി ചെറിയ വാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്. ലോറി ക്രെയ്ന്‍ എത്തിച്ച് മാറ്റാനുള്ള നീക്കങ്ങള്‍ നടക്കുകയാണ്.