ഇ.എം.എസിന്റെ കമ്മ്യൂണിസമാണ് വേണ്ടത്; കുത്തക മുതലാളിത്തം ഞാന്‍ സമ്മതിക്കില്ല; കട കത്തിക്കുമെന്ന് ലൈവ്; പിന്നാലെ ലോട്ടറിക്കടയ്ക്ക് തീയിട്ട് യുവാവ്

ഫേസ്ബുക്ക് ലൈവിലൂടെ കട കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം യുവാവ് ലോട്ടറി ഏജന്‍സിക്കടയ്ക്ക് പെട്രോളൊഴിച്ചു തീയിട്ടു. തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡിലെ മീനാക്ഷി ലോട്ടറീസിനാണ് യുവാവ് തീയിട്ടത്. അക്രമിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് 5.40നാണ് യുവാവ് ലോട്ടറികട ആക്രമിച്ചത്. നിരവധി ലോട്ടറികള്‍ നശിച്ച് പോയിട്ടുണ്ട്. സൈക്കിളില്‍ ലോട്ടറി വില്‍പ്പന നടത്തിവരുന്ന രാജേഷ് എന്ന ആളാണ് കടയില്‍ തീയിട്ടതെന്ന് തൃപ്പൂണിത്തുറ പൊലീസ് വ്യക്തമാക്കി.

മീനാക്ഷി ലോട്ടറി കുത്തകയാണെന്നും, ഏജന്‍സീസ് കത്തിക്കുമെന്ന് രാജേഷ് കഴിഞ്ഞദിവസം ഫെയ്സ്ബുക്ക് ലൈവില്‍ ഭീഷണിപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് കട കത്തിക്കുമെന്നും ഇങ്ങനെ കുത്തക മുതലാളിമാര്‍ ആവശ്യമുണ്ടോ എന്നുമായിരുന്നു ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നത്.

റിയല്‍ കമ്മ്യൂണിസം, ഇ.എം.എസ്. ഭരിച്ച കമ്മ്യൂണിസമാണ് നമുക്ക് വേണ്ടത്, ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളിലേക്കിറങ്ങുന്ന സഖാക്കളെയാണ് ആവശ്യം. ഒരു കുത്തക മുതലാളിത്തം രാജേഷ് എന്ന താന്‍ ജീവിച്ചിരിക്കുവോളം സമ്മതിക്കില്ലെന്നും ഇയാള്‍ വീഡിയോയില്‍ ഭീഷണിപ്പെടുത്തിയിരുന്നു. തീപിടുത്തത്തില്‍ ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതാണ് കടയുടമ വ്യക്തമാക്കി. ജീവനക്കാര്‍ ഉടന്‍ വെള്ളം ഒഴിച്ച് കൊടുത്തിയതിനാല്‍ വലിയ അപകടങ്ങള്‍ ഉണ്ടായില്ല. കടയിലെ ജീവനക്കാരുടെ ദേഹത്തും പെട്രോള്‍ വീണിരുന്നു. സംയോജിത ഉടപെടലില്‍ വന്‍ അപകടമാണ് ഒഴിവായത്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന