കേരളത്തിൽ താമര വിരിഞ്ഞു; തൃശൂർ എടുത്ത് സുരേഷ്‌ഗോപി

കേരളത്തിൽ താമര വിരിഞ്ഞു. തൃശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ്‌ഗോപി ജയിച്ചു. 740004 വോട്ടുകൾക്കാണ് ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാറിനെ തള്ളിയാണ് സുരേഷ്‌ഗോപി ഒന്നാമതെത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനാണ് മൂന്നാം സ്ഥാനത്ത്.

സുരേഷ് ഗോപിയുടെ വീട്ടില്‍ ആഘോഷ ചടങ്ങുകൾ ആരംഭിച്ചു. സുരേഷ് ഗോപിക്ക് ഭാര്യ രാധിക മധുരം നല്‍കി ആഹ്ലാദം പങ്കിട്ടു. വീട്ടിലെത്തിയവര്‍ക്കെല്ലാം മധുരം വിതരണം ചെയ്താണ് വിജയം ആഘോഷിച്ചത്. സന്തോഷം പങ്കിടുന്നതിനായി വീടിന് പുറത്തേക്ക് വന്ന സുരേഷ് ഗോപി പിന്നീട് പ്രതികരിക്കാമെന്നാണ് പറഞ്ഞത്. തൃശൂരിലേക്ക് പോകാനുള്ള ഒരുക്കത്തിലാണെന്നും അവിടെ എത്തിയശേഷം പ്രതികരിക്കാമെന്നുമാണ് വ്യക്തമാക്കിയത്. ഭാര്യ രാധികയും മക്കളും ചേര്‍ന്ന് പായസം നല്‍കിയാണ് ആഘോഷം പങ്കിട്ടത്.

അതേസമയം സുരേഷ് ഗോപിക്ക് എതിരായ കള്ള പ്രചാരണത്തിനുള്ള തിരിച്ചടിയാണ് തൃശൂരിലെ വൻ വിജയമെന്ന് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രതികരിച്ചു. സുരേഷ് ഗോപിക്ക് നാളെ തൃശൂരില്‍ വലിയ സ്വീകരണം ഒരുക്കുമെന്ന് ജില്ലാ പ്രസിഡന്‍റ് കെകെ അനീഷ് കുമാര്‍ പറഞ്ഞു.

ഇടത് കുത്തകയായ തൃശൂർ മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാനൊരുങ്ങി തന്നെയാണ് വി.എസ് സുനിൽകുമാറിനെ എൽഡിഎഫ് ഇറക്കിയത്. എങ്കിലും സുരേഷ്ഗോപിയുടെ മുന്നേറ്റത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ വി.എസ് സുനിൽകുമാറിനായില്ല. അപ്രതീക്ഷിതമായെത്തി സർജിക്കൽ സ്ട്രൈക്ക് നടത്തുമെന്ന് കരുതിയ മുരളീധരനും മുന്നേറാനായില്ല. 2019 ൽ മണ്ഡല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമായ 93633 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയമുറപ്പിച്ച ടി.എൻ പ്രതാപൻ്റെ അടുത്തെത്താൻ പോലും കെ മുരളീധരന് സാധിച്ചില്ല. ഒടുക്കം മൂന്നാം സ്ഥാനത്ത് നിലയുറപ്പിക്കേണ്ടിവന്നു.

മോദിയുടെ രണ്ടക്ക സീറ്റ് പ്രഖ്യാപനത്തിന് പിന്നാലെ എന്ത് വിലകൊടുത്തും തൃശ്ശൂർ മണ്ഡലം തിരിച്ചുപിടിക്കാൻ ബിജെപി നേരത്തെ തന്നെ ഒരുങ്ങിയിരുന്നു. കരുവന്നൂർ വിഷയത്തിൽ സുരേഷ്‌ഗോപി തന്നെ നേരിട്ടിറങ്ങി മാർച്ച് നടത്തിയത് ഇത് തിരഞ്ഞെടുപ്പിൽ കൃത്യമായി ഉപയോഗിക്കാമെന്ന കണക്ക് കൂട്ടലിലായിരുന്നു. ഇതിന് പുറമെ ഭരണവിരുദ്ധ വികാരവും ഗുണമായെന്നാണ് കണക്ക് കൂട്ടുന്നത്.

Latest Stories

വനനിയമ ഭേദഗതിയിലെ വ്യവസ്ഥകളില്‍ മാറ്റം; ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്ന വ്യവസ്ഥ പിൻവലിക്കും

ഗാസയിലെ ഇസ്രയേല്‍ ആക്രമണം ലൈവായി കാണിച്ചു; വെസ്റ്റ്ബാങ്കില്‍ പ്രവര്‍ത്തിക്കാനാകില്ല; അല്‍ ജസീറ ചാനലിനെ വിലക്കി പലസ്തീന്‍ സര്‍ക്കാര്‍

'കേരളത്തിന്റെ അവസ്ഥ മാറി, നായാടി മുതൽ നസ്രാണി വരെ എന്നതാണ് ഐക്യം; തോമസ് കെ തോമസ് ആരുമല്ലാത്ത ഉത്തരം താങ്ങി പല്ലിയെന്ന് വെള്ളാപ്പള്ളി നടേശൻ

BGT 2025: ബുംറയെ ചൊറിഞ്ഞ കോൺസ്റ്റാസ് ഇന്ത്യക്ക് ചെയ്തത് വമ്പൻ സഹായം, ഒന്നാം ദിനം കണ്ടത് ഓസ്‌ട്രേലിയൻ ആധിപത്യം; നിരാശപ്പെടുത്തി ബാറ്റർമാർ

ഉര്‍വശിയെ അപമാനിച്ച് ബാലയ്യയുടെ സ്റ്റെപ്പുകള്‍! ആരാണ് കൊറിയോഗ്രാഫര്‍? 'ഡാകു മഹാരാജ്' ഗാനത്തിന് വ്യാപക വിമര്‍ശനം

BGT 2025: അവന്മാരെ കൊണ്ടൊന്നും പറ്റൂലല്ലോ, ഒടുവിൽ ബാറ്റിംഗിലും തീയായി ബുംറ; ഇയാളെ ഒറ്റക്ക് ഒരു ടീമായി പ്രഖ്യാപിച്ച് കൂടെ എന്ന് ആരാധകർ

പുറത്താക്കപ്പെട്ട സിറിയൻ മുൻ പ്രസിഡന്റ് ബശ്ശാറുൽ അസദിന് റഷ്യയിൽ വിഷം കൊടുത്തതായി റിപ്പോർട്ട്; പരിശോധനാ ഫലങ്ങളിൽ വിഷ പദാർത്ഥത്തിൻ്റെ അംശം

ഖുശ്ബു അറസ്റ്റില്‍

പെരിയ ഇരട്ടക്കൊല കേസ്:10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനടക്കം നാല് സിപിഎം നേതാക്കൾക്ക് 5 വർഷം തടവ് ശിക്ഷ

BGT 2024: അപ്പോൾ രോഹിത് മാത്രമല്ല പ്രശ്നം, സിഡ്നിയിലും കളി മറന്ന് ഇന്ത്യ; കാലനായി അവതരിച്ച് ബോളണ്ട്