വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുനമര്‍ദ്ദ പാത്തി; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴ

കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ഇടി മിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

വടക്കന്‍ കേരളത്തിലും ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തെക്കന്‍ തമിഴ്നാട്, കന്യാകുമാരി, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കണ്ണൂര്‍, കാസര്‍ഗോഡ്, മാഹി തീരങ്ങള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉയര്‍ന്ന തിരമാലകള്‍ക്കും, കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദ്ദേശാനുസരണം മാറി താമസിക്കണം.

മല്‍സ്യബന്ധന ബോട്ടുകള്‍ വള്ളങ്ങള്‍ മുതലായവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക എന്നിവയാണ് ജാഗ്രത നിര്‍ദ്ദേശങ്ങള്‍.

Latest Stories

എല്ലവരും കാത്തിരിക്കുന്നത് ഞാനും എന്റെ മകനും ഒരുമിച്ച് കളത്തിലേക്ക് ഇറങ്ങുന്നത് കാണാനാണ്: ക്രിസ്റ്റ്യാനോ റൊണാൾഡോ

"ഇന്ത്യയുടെ തുറുപ്പ് ചീട്ട് ബുംറയല്ല, അത് ആ ഇതിഹാസമാണ്"; മുൻ ഇന്ത്യൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

'മദ്യ നയത്തിൽ സർക്കാർ നയം സുവ്യക്തം'; വ്യവസായ നിക്ഷേപ പദ്ധതിക്ക് ടെൻഡർ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

ബോളിവുഡ് താരങ്ങള്‍ക്ക് പാകിസ്ഥാനില്‍ നിന്നും വധഭീഷണി; ഇ-മെയിലിന് പിന്നാലെ കേസ് എടുത്ത് പൊലീസ്

'രജൗരിയിലെ അസ്വഭാവിക മരണങ്ങൾക്ക് പിന്നിൽ വിഷപദാർത്ഥം'; ദുരൂഹതയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ജേഴ്സിയിൽ 'പാകിസ്ഥാന്റെ' പേരുവെക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ

മഞ്ജു വാര്യരുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല; ഒടുവില്‍ 'കയറ്റം' ഓണ്‍ലൈനില്‍ റിലീസ് ചെയ്ത് സനല്‍ കുമാര്‍ ശശിധരന്‍, ഇവിടെ കാണാം

ലാഭത്തില്‍ കുതിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്; മൂന്നാം പാദത്തില്‍ 342 കോടി രൂപയുടെ റെക്കോഡ് അറ്റാദായം; തന്ത്രങ്ങള്‍ വിജയിച്ചുവെന്ന് സിഇഒ പിആര്‍ ശേഷാദ്രി

രാംഗോപാല്‍ വര്‍മ കുറ്റക്കാരൻ, അറസ്റ്റുചെയ്യാന്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് കോടതി

'വ്യാജ പ്രചാരണങ്ങൾക്ക് അധികം ആയുസ്സ് ഉണ്ടാവില്ല, ഇടതുമുന്നണി ഇടപെടുന്നത് സത്യസന്ധമായി മാത്രം'; അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രി