ചീപ്പായാണ് തരൂർ സംസാരിക്കുന്നത്, നിലവാരം കുറഞ്ഞ പരാമർശം: പന്ന്യൻ രവീന്ദ്രൻ

തനിക്കെതിരെ ശശി തരൂർ നടത്തിയത് നിലവാരം കുറഞ്ഞ പരാമർശമെന്ന് തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. തരൂരിന്റെ അഹങ്കാരം കൊണ്ടെന്ന് നിലവാരം കുറഞ്ഞ പ്രസ്താവന നടത്തിയത്. വോട്ട് ഭിന്നിപ്പിക്കാനുള്ള തരൂരിന്‍റെ ശ്രമം സോപ്പുകുമിളയായെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ പന്ന്യൻ രവീന്ദ്രന് എന്ത് കാര്യമെന്നാണ് ശശി തരൂർ ചോദിച്ചത്.

തരൂർ വലിയ ആളൊന്നൊക്കെയാണ് പറയുന്നത്. എന്നാൽ അദ്ദേഹത്തിന്റെ നിലവാരമില്ലാത്ത പരാമർശം കേട്ടപ്പോൾ അദ്ദേഹം ഒന്നുമല്ലെന്ന് മനസിലായെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. എൽഡിഎഫിന് മൂന്നാം സ്ഥാനമെന്ന് സ്ഥിരമായി പ്രചരിപ്പിക്കാനാണ് ശശി തരൂർ ശ്രമിക്കുന്നത്. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറിലും എൽഡിഎഫാണെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

തീരദേശ – ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിന് ഒപ്പമാണ്. ശശി ഒരു സൂത്രക്കാരനാണ്. ന്യൂനപക്ഷ വോട്ട് ഭിന്നിപ്പിക്കലായിരുന്നു ഉദ്ദേശ്യം. ചീപ്പായാണ് തരൂർ സംസാരിക്കുന്നത്. എൽഡിഎഫിന്‍റെ താരപ്രചാരകൻ മുഖ്യമന്ത്രിയാണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ