രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്റെ വില ആയിരം കടന്നു. 1006 രൂപ 50 പൈസയാണ് ഇപ്പോളത്തെ വില. 14.2 കിലോ സിലിണ്ടറിന് 956 രൂപ 50 പൈസയായിരുന്നു നേരത്തെ വില.
കഴിഞ്ഞ ആഴ്ച വാണിജ്യ സിലിണ്ടറുകളുടെ വിലയും ഉയര്‍ത്തിയിരുന്നു. 102.50 രൂപയാണ് മെയ് ഒന്നിന് കൂട്ടിയത്. ഇതോടെ പത്തൊന്‍പത് കിലോ ഭാരമുള്ള സിലിണ്ടറിന് 2355.50 രൂപ നല്‍കണം. നേരത്തെ ഇത് നേരത്തെ 2253 രൂപയായിരുന്നു.നേരത്തെ അഞ്ച് കിലോ സിലിണ്ടറുകളുടെ വില 655 രൂപയായിരുന്നു.
കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നു. 250 രൂപയാണ് ഏപ്രിലില്‍ കൂട്ടിയത്. മാര്‍ച്ചിലും വിലവര്‍ദ്ധനവുണ്ടായിരുന്നു. 105 രൂപയാണ് അന്ന് കൂട്ടിയത്. നാലു മാസത്തിനിടെ 365 രൂപയാണ് വാണിജ്യ സിലിണ്ടറുകള്‍ക്കു വര്‍ധിപ്പിച്ചത്.
പെട്രോള്‍ ഡീസല്‍ ഇന്ധന വിലയില്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലായിരിക്കെയാണ് തുടര്‍ച്ചയായി ഗാര്‍ഹിക സിലിണ്ടര്‍ വിലയും ഉയര്‍ത്തുന്നത്.കഴിഞ്ഞ മാര്‍ച്ച് 22ന് ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു.ഒന്നര മാസത്തിന് ശേഷമാണ് വീണ്ടും വര്‍ദ്ധന ഉണ്ടായിരിക്കുന്നത്.