ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്‌പ്രേ പ്രയോഗം; ക്രൂരമായ നടപടിയെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ

ബിന്ദു അമ്മിണിയ്ക്ക് നേരെ മുളക് സ്പ്രേ ഉപയോഗിച്ച് ആക്രമണം നടത്തിയത്  ക്രൂരമായ നടപടിയെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ. ഇത്തരം ക്രൂരകൃത്യം ചെയ്തവർക്കെതിരെ പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും എം.സി ജോസഫൈൻ ആവശ്യപ്പെട്ടു.

ഇന്ന് രാവിലെയാണ് കൊച്ചി കമ്മീഷണർ ഓഫീസിലേക്കെത്തിയ ബിന്ദു അമ്മിണിയ്ക്കു നേരെ ഹിന്ദു ഹെല്‍പ് ലൈൻ കോർഡിനേറ്റർ ശ്രീനാഥ് ചാടിവീണ് കുരുമുളക് സ്പ്രേ പ്രയോഗിച്ചത്. പെട്ടെന്ന് പൊലീസ് ഇടപെട്ട് ബിന്ദു അമ്മിണിയെ വാഹനത്തിലേക്ക് മാറ്റി. ഉടൻതന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിൽസ നൽകിയ ശേഷം കണ്ണുരോഗ വിദഗ്ധനെ കാണിച്ചു.

Read more

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്‍തി ദേശായിയുടെ സംഘത്തിനൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു. പിന്നീട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ എത്തിയ സംഘത്തിന് നേരെ അയ്യപ്പ ധര്‍മ്മ സമിതിയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു.