ഡി.സി.സി പ്രസിഡന്റ് എം. ലിജുവിനെതിരെ ഗുരുതര ആരോപണം ഉയർത്തിയ ആലപ്പുഴ നഗരസഭ മുൻ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെ കോൺഗ്രസ് പുറത്താക്കി.
ഷാനിമോൾ ഉസ്മാനെ തോൽപിക്കാൻ എം ലിജുവും ഉന്നത നേതാവും ഗൂഢാലോചന നടത്തിയെന്നും ആലപ്പുഴയിലെ റിസോർട്ടിൽ രഹസ്യയോഗം ചേർന്നെന്നും കുഞ്ഞുമോൻ ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കുഞ്ഞുമോനെ അനിശ്ചിതകാലത്തേക്ക് പാർട്ടിയിൽനിന്ന് പുറത്താക്കിയത്. തുടര്‍ച്ചയായ അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരിലാണ് നടപടി.
എം. ലിജുവിനെ തോൽപ്പിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് കുഞ്ഞുമോനെ വ്യാഴാഴ്ച സസ്പെൻഡ് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് എം. ലിജുവിനെതിരെ ആരോപണവുമായി ഇല്ലിക്കൽ കുഞ്ഞുമോൻ വാർത്താസമ്മേളനം നടത്തിയത്. തനിക്കെതിരായ
സസ്പെൻഷൻ നടപടിക്കെതിരെയും കുഞ്ഞുമോൻ രൂക്ഷമായി പ്രതികരിച്ചു.
കോൺഗ്രസ് 73 സീറ്റിൽ തോറ്റപ്പോൾ തനിക്കെതിരെ മാത്രമാണ് നടപടി എടുത്തതെന്നും പിന്നിൽ ഗൂഢാലോചനയാണെന്നും കുഞ്ഞുമോൻ കുറ്റപ്പെടുത്തി.
ഇല്ലിക്കൽ കുഞ്ഞുമോൻ നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിക്കുകയായിരുന്നു.
നേരത്തെ സ്ഥാനാർത്ഥി നിർണയത്തിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ പരസ്യമായി ഇല്ലിക്കൽ കുഞ്ഞുമോൻ രംഗത്ത് എത്തിയിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ തന്നെ ഒഴിവാക്കിയതിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു കുഞ്ഞുമോന്റെ ആരോപണം.