'കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാ വിധി' ; എം.എം മണി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ അപ്രതീക്ഷിത പരാജയത്തിൽ പ്രതികരണവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ എം എം മണി. ‘കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാ വിധി’ എന്നായിരുന്നു എം എം മണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് സജീവ സാന്നിദ്ധ്യമായിരുന്നു എംഎം മണി.

യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണ് തൃക്കാക്കര. മണ്ഡലം പിടിച്ചുനിർത്താൻ കഴിഞ്ഞാൽ പ്രതിപക്ഷത്തിന്റെ വിജയമായി അത് വിലയിരുത്തപ്പെടും. എൽ.ഡി.എഫ് മണ്ഡലം പിടിച്ചാൽ അത് വൻ ചരിത്രമാകും. രണ്ടാം പിണറായി സർക്കാരിന് കിട്ടുന്ന അംഗീകാരമായി അത് മാറും. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വിജയം ഉറപ്പിച്ച് യുഡിഎഫ് മുന്നേറുകയാണ്.

ഉമ തോമസിന്റെ ലീഡ് പതിനായിരം പിന്നിട്ടു. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ തന്നെ ഉമ തോമസാണ് ലീഡ് ചെയ്യുന്നത്. എൽഡിഎഫിന് വ്യക്തമായ മേൽക്കൈയുള്ള ഇടങ്ങളിൽ പോലും ഉമ ലീഡ് ഉയർത്തി. പോസ്റ്റൽ വോട്ട് എണ്ണി തുടങ്ങിയപ്പോൾ മുതൽ തന്നെ ഉമാ തോമസ് മുന്നേറ്റം ആരംഭിച്ചു.

ആകെ പത്ത് വോട്ടുകളിൽ മൂന്ന് വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. മൂന്ന് വോട്ടുകൾ അസാധുവായി. രണ്ട് വോട്ടുകൾ എൽഡിഎഫിനും രണ്ട് വോട്ടുകൾ ബിജെപിക്കും ലഭിച്ചു.മെയ് 31നായിരുന്നു തിരഞ്ഞെടുപ്പ്. 239 ബൂത്തുകളിലായി 1,35,342 വോട്ടർമാർമാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

Read more

.