അമ്പലപ്പുഴ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം ലിജുവിനെ തോൽപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ നടപടി.
പ്രാദേശിക കോൺഗ്രസ് നേതാവ് ഇല്ലിക്കൽ കുഞ്ഞുമോനെയാണ് കോൺഗ്രസിൽ നിന്ന് സസ്‌പെന്റ് ചെയ്തത്. ലിജുവിനെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി ഉയർന്നിരുന്നു.
ഇല്ലിക്കൽ കുഞ്ഞുമോൻ നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിച്ചു.
നേരത്തെ സ്ഥാനാർത്ഥി നിർണയത്തിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ പരസ്യമായി ഇല്ലിക്കൽ കുഞ്ഞുമോൻ രംഗത്ത് എത്തിയിരുന്നു. കോൺഗ്രസ് സ്ഥാനാർഥിനിർണയത്തിൽ തന്നെ ഒഴിവാക്കിയതിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു കുഞ്ഞുമോന്റെ ആരോപണം.