കോടതികളിൽ ആർഎസ്എസ് റിക്രൂട്ട്മെൻ്റ് നടക്കുന്നു; വിമർശനവുമായി എം വി ഗോവിന്ദൻ

കോടതികളിൽ ആർഎസ്എസ് റിക്രൂട്ട്മെൻ്റ് നടക്കുകയാണെന്ന വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംഘപരിവാർ കോമരമായി പ്രവർത്തിക്കുന്നവരെ ഹൈക്കോടതികളിലും സുപ്രിംകോടതിയിലും എടുക്കുന്നു. ജുഡീഷ്യറിയുടെ മഹിമ അധികകാലം നിലനിൽക്കില്ലെന്നതിൽ സംശയം വേണ്ടെന്നും എം പിഗോവിന്ദൻ പറഞ്ഞു.

Read more

എക്സിക്യൂട്ടീവും ജുഡീഷ്യറിയും തീരുമാനിക്കുന്നത് ഹിന്ദുത്വയിലേക്കുള്ള യാത്രയായിരിക്കുമെന്നും എംവി ഗോവിന്ദൻ വിമർശിച്ചു.ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നടക്കുന്ന റിക്രൂട്ട്മെന്റുകൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. കണ്ണൂരിൽ സഹകരണബാങ്കിന്റെ അവാർഡ് ദാന പരിപാടിയിലായിരുന്നു ജുഡീഷ്യറിയെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസംഗം.