സിപിഎമ്മിന് ആര്‍എസ്എസുമായി ഒരു ഒത്തുതീര്‍പ്പുമില്ല; തൃശൂരില്‍ സിപിഎമ്മിന് വോട്ടുകൂടി; യുഡിഎഫിന് കുറഞ്ഞു; പ്രതിപക്ഷ നേതാവിനെതിരെ എംഎ ബേബി

സിപിഎമ്മിന് ആര്‍എസ്എസുമായി ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പുമില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. എഡിജിപി അജിത് കുമാറും ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത് തന്നെയാണ് തനിക്കും പറയാനുള്ളത്.

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവരട്ടെ. തൃശൂരില്‍ ഡീല്‍ ഉണ്ടെന്ന മട്ടില്‍ സംസാരിച്ചത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. തൃശൂരില്‍ ഇടതുപക്ഷത്തിന് വോട്ട് വര്‍ധിക്കുകയായിരുന്നു.

എന്നാല്‍, യുഡിഎഫിന് വലിയതോതില്‍ വോട്ട് കുറഞ്ഞു. അത് കണ്ടുപിടിക്കാന്‍ വലിയ ഗണിതശാസ്ത്ര അറിവിന്റെയൊന്നും ആവശ്യമില്ല. പണ്ട് തലശ്ശേരിയില്‍ തെരഞ്ഞെടുപ്പ് കാലത്ത് ആര്‍എസ്എസ് വോട്ട് ഇടതുപക്ഷത്തിന് വേണ്ടെന്ന് ഇഎംഎസ് തന്നെ പറഞ്ഞതാണെന്നും എംഎ ബേബി പറഞ്ഞു.

അതേസമയം, എഡിജിപി എം ആര്‍ അജിത്കുമാറും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുണ്ടായ ഗൂഢാലോചനയിലാണ് തൃശൂര്‍ പൂരം കലക്കിയതെന്ന് പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞു. പ്രത്യേക അന്വേഷക സംഘത്തിന് മൊഴിനല്‍കിയശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ സമ്മാനമായാണ് ബിജെപിക്ക് തൃശൂര്‍ ലോക്സഭാ സീറ്റ് ലഭിച്ചത്. അന്വേഷക സംഘത്തിന് വിശദമായ മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെ പുറത്തുവിട്ട മൂന്ന് ഓഡിയോ ക്ലിപ്പ് ഉള്‍പ്പെടെ നാല് ഓഡിയോ ക്ലിപ്പുകളും കൈമാറിയെന്നും പി വി അന്‍വര്‍ പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ