കൊല്ലം എംഎല്‍എയെ കൈവെടിഞ്ഞ് എംഎ ബേബി; 'തെറ്റുചെയ്ത ആരും രക്ഷപ്പെടില്ല; മുകേഷിന്റെ കാര്യത്തില്‍ സിപിഎമ്മും എല്‍ഡിഎഫും ഉചിതമായ തീരുമാനം എടുക്കും'

എം മുകേഷ് എംഎല്‍എല്‍യെ കൈയൊഴിഞ്ഞ് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി. മുകേഷിന്റെ കാര്യത്തില്‍ സംസ്ഥാനത്ത് സിപിഎമ്മും എല്‍ഡിഎഫും ഉചിതമായ തീരുമാനം എടുക്കുമെന്ന് അദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ ഗൗരവമുള്ളതാണ്. മുകേഷിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. സിപിഎമ്മും എല്‍ഡിഎഫും ആലോചിച്ച് തീരുമാനമെടുക്കും.

പിണറായി വിജയന്‍ സര്‍ക്കാര്‍ ഈ പ്രശ്നങ്ങള്‍ സംബന്ധിച്ച് ശക്തമായ നടപടി എടുക്കുകയാണ്. എത്ര ഉന്നതരായാലും മുഖം നോക്കാതെ മാതൃകാപരമായി നീങ്ങും എന്ന് തെളിയിച്ചില്ലേ. അതിപ്രശസ്ത നടന്‍ ജയിലില്‍ കിടന്നത് അതിന് തെളിവാണ്. നാല് വനിത ഐപിഎസ് ഓഫീസര്‍മാരുടെകൂടി നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം ആരംഭിച്ചു.

ഇതൊക്കെ രാജ്യത്തിനാകെ മാതൃകയാണ്. ഇതൊന്നും കണ്ടഭാവം നടിക്കാതെ ഒരാളിലേയ്ക്കുമാത്രം ചര്‍ച്ച കേന്ദ്രീകരിക്കുന്നത് നല്ലതല്ല. തെറ്റുചെയ്ത ആരും രക്ഷപ്പെടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട് . മുന്‍കാലനടപടികള്‍ തന്നെ അതിനു ഗ്യാരണ്ടിയെന്നും അദേഹം പറഞ്ഞു.

Latest Stories

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍, നടപടി ഡിജിപിയുടെ ശിപാര്‍ശയ്ക്ക് പിന്നാലെ

'കട്ടകലിപ്പിൽ റിഷഭ് പന്ത്'; ബംഗ്ലാദേശ് താരവുമായി വാക്കേറ്റം; സംഭവം ഇങ്ങനെ

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ