കമലാ സുരയ്യയുടെ മതംമാറ്റവും ലൗ ജിഹാദ്; 'മതംമാറ്റത്തിന്റെ മറവില്‍ ശാരീരികമായി ഉപയോഗിക്കാന്‍ ശ്രമിച്ചു' - ആരോപണവുമായി പരിവാര്‍ സംഘടന

എഴുത്തുകാരി മാധവിക്കുട്ടിയുടെ മതംമാറ്റം ലൗ ജിഹാദാണെന്ന ആരോപണവുമായി പരിവാര്‍ സംഘടനാ നേതാവ്. ആര്‍എസ്എസിന്റെ ഉപസംഘടനകളില്‍ ഒന്നായ തപസ്യയുടെ തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ അനില്‍ വൈദ്യമംഗലമാണ് മാധവിക്കുട്ടിയെക്കുറിച്ച് ആരോപണം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

റാണി പത്മിനിയെക്കുറിച്ചും ഉണ്ണിയാര്‍ച്ചയെക്കുറിച്ചും സെക്‌സി ദുര്‍ഗ്ഗയെക്കുറിച്ചും പറഞ്ഞ ശേഷമാണ് പരിവാ‍ര്‍ നേതാവ് മാധവിക്കുട്ടിയെക്കുറിച്ചുള്ള പരാമര്‍ശം നടത്തുന്നത്. പരിവാ‍ര്‍ നേതാവ് കമലയെക്കുറിച്ച് പറയുന്നത് ഇങ്ങനെ.

” നാലാപ്പാട്ടെ എഴുത്തുകാരിയായിരിക്കുന്ന കമല എന്ന് പറയുന്ന മാധവിക്കുട്ടി എന്ന് പറയുന്ന എഴുത്തുകാരിയെ അവരുടെ ജീവിതകാലം മുഴുവന്‍, മനോഹരമായ രചനകളിലൂടെ ഭാരതീയമാ ബിംബകല്‍പ്പനകളെ അമ്മാനമാടി കവിത രചിച്ച ബാലാമണിയമ്മയുടെ പാരമ്പര്യത്തിലുള്ള കമലയെ ലൗ ജിഹാദിന്റെ മറവില്‍ മതംമാറ്റി സ്വന്തം ശാരീരികമായ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി ഉപയോഗിക്കാന്‍ ശ്രമിച്ചിട്ട് അവസാനം അവരെ കരിമ്പിന്‍ചണ്ടിയെ പോലെ വലിച്ചെറിഞ്ഞ് ലൗ ജിഹാദിന്റെ പ്രതീകമാക്കി മാറ്റിയപ്പോള്‍ ആ കമലയെ മാറ്റി ആമിയെന്ന പേരോട് കൂടി ഒരു പുതിയകാല രചനയ്ക്കും ആക്കം കൂട്ടുകയാണ് നവകാല ചലച്ചിത്രകാരന്മാര്‍ എന്നു പറയുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പലതാണ്”

മാധവികുട്ടി കമലാ സുരയ്യ ആയത് ലൗ ജിഹാദാണെന്നും മാധവിക്കുട്ടിയുടെ ജീവിതത്തെ സിനിമയാക്കുന്ന സംവിധായകന്‍ കമലിനെതിരെയും പരിവാര്‍ നേതാവ് ആരോപണം ഉന്നയിക്കുന്നുണ്ട്.

എന്നാല്‍, എങ്ങനെയാണ് മാധവികുട്ടിയുടെ മതംമാറ്റം ലൗ ജിഹാദ് ആകുന്നതെന്നും അവരെ ആരാണ് ശാരീരികമായി ഉപയോഗിക്കാന്‍ ശ്രമിച്ചതെന്നോ അനില്‍ പറയുന്നില്ല.

കേരളത്തിലുള്ള എല്ലാ മതംമാറ്റങ്ങളും ലൗ ജിഹാദിന്റെ ലേബലില്‍ ചിത്രീകരിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളുടെ ഇടയിലാണ് മാധവിക്കുട്ടിയുടെ പേരില്‍ വര്‍ഗീയ വിഷം ചീറ്റി പരിവാര്‍ നേതാവ് രംഗത്ത് എത്തിയിരിക്കുന്നത്.

https://www.facebook.com/100011712817472/videos/479012382499185/

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു