'മധു പ്രവർത്തിച്ചത് തത്വങ്ങൾക്ക് വിരുദ്ധമായി, പാർട്ടിയെ അപകീർത്തിപ്പെടുത്തി'; പുറത്താക്കി സിപിഐഎം നടപടി

പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് ആരോപിച്ച് മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ പുറത്താക്കി സിപിഐഎം. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് ആണ് ഇക്കാര്യം വാർത്താ കുറിപ്പിലൂടെ അറിയിച്ചത്. മധു പൊതുജനമധ്യത്തിൽ പാർട്ടിയെ അപകീർത്തിപ്പെടുത്തിയെന്ന് കുറിപ്പിൽ പറയുന്നു.

ഇന്നലെ ചേർന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൻ്റേതാണ് തീരുമാനം. ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. അതേസമയം മധു മുല്ലശേരി ബിജെപിയിൽ ഇന്ന് അംഗത്വമെടുക്കവേയാണ് തിടുക്കപ്പെട്ട് സിപിഎം പുറത്താക്കൽ. ഇന്നലെ രാത്രി വൈകി മധു മുല്ലശ്ശേരി ബിജെപി സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. രാവിലെ 11 മണിക്ക് ബിജെപി നേതാക്കൾ മധുവിന്റെ വീട്ടിലേക്ക് എത്തി ഔദ്യോഗികമായി ക്ഷണിക്കും.