എക്‌സിറ്റ് പോള്‍ സര്‍വേ നടത്തിയവര്‍ക്ക് ഭ്രാന്ത്; സിപിഎം 12 സീറ്റുകളില്‍ വിജയിക്കും; വോട്ടെണ്ണുമ്പോള്‍ കാണാമെന്ന് എംവി ഗോവിന്ദന്‍

ലോകസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായതിന് പിന്നാലെ പുറത്തു വന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എക്‌സിറ്റ് പോള്‍ സര്‍വേ നടത്തിയവര്‍ക്ക് ഭ്രാന്താണെന്നും സിപിഎം വിലയിരുത്തല്‍ അനുസരിച്ച് 12 സീറ്റ് കിട്ടുമെന്നതാണ് നിഗമനമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

പാര്‍ട്ടിയുടെ ഈ വിലയിരുത്തലില്‍ മാറ്റമില്ല. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. തിരുവനന്തപുരത്തും തൃശൂരും ബിജെപി ജയിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബിജെപി ജയിക്കുമെന്ന് ചില സര്‍വേകള്‍ ഉണ്ടല്ലോ എന്നും പരിഹസിച്ചു.

എല്‍ഡിഎഫിന് പൂജ്യം, യുഡിഎഫിന് 20 എന്നതായിരുന്നു താന്‍ പ്രതീക്ഷിച്ച എക്‌സിറ്റ് പോള്‍ സര്‍വേ. എന്നാല്‍ ബിജെപിക്കും കൂടി ഇടം കൊടുത്താണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. ഇതിലൊന്നും വലിയ കാര്യമില്ല. നാലാം തീയതി വോട്ടെണ്ണുമ്പോള്‍ കാണാമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Latest Stories

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി