വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ട മഹാരാജാസ് കോളേജ് ഉടൻ തുറക്കും. കോളേജ് വീണ്ടും തുറക്കുന്നതിന് മുന്നോടിയായി ഇന്ന് വിവിധ വിദ്യാർത്ഥി സംഘടനകളുടെ യോഗം നടക്കും. രാവിലെ പത്തരയ്ക്ക് ആണ് യോഗം നടക്കുക. കോളേജ് തുറക്കുന്നത് സംബന്ധിച്ച് ഇന്നലെ പിടിഎ യോഗം തീരുമാനിച്ചിരുന്നു.
കോളേജ് ഉടൻ തുറക്കുമെന്നും വൈകിട്ട് ആറുമണിക്ക് ശേഷം ക്യാമ്പസ് വിടുക, ഐഡി കാർഡ് നിർബന്ധമാക്കുക, സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടുക എന്നിവയടക്കമുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാനും യോഗം തീരുമാനിച്ചിരുന്നു. ബുധനാഴ്ച രാത്രി ഉണ്ടായ വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് കോളേജും ഹോസ്റ്റലും അനിശ്ചിത കാലത്തേക്ക് അടച്ചത്.
സംഘർഷത്തിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത് കെ ബാബു, വൈസ് പ്രസിഡന്റ് ആഷിഷ് എസ് ആനന്ദ്, കെഎസ്‌യു പ്രവർത്തകൻ മൊഹമ്മദ് ഇജ് ലാൻ തുടങ്ങിയർ അറസ്റ്റിൽ ആയിട്ടുണ്ട്.