മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവിന് നേരെ ഉണ്ടായ വധശ്രമവുമായി ബന്ധപ്പെട്ട് അനിശ്ചിത കാലത്തേക്ക് കോളേജ് അടച്ചിട്ടിരുന്നു. ഇപ്പോഴിതാ സംഭവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ ഡോ. വി.എസ്. ജോയിയെ സ്ഥലം മാറ്റിയിരിക്കുകയാണ്.
പട്ടാമ്പി നീലകണ്ഠ സംസ്കൃത കോളേജിലെക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശയിന്മേലാണ് നടപടി.
വധശ്രമം നടത്തിയ കണ്ണൂർ സ്വദേശിയായ ഇജിലാൽ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി അബ്ദുൾ മാലിക്കാണ് ഒന്നാം പ്രതി.
അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആറിൽ പറയുന്നത്. അതേസമയം കെ. എസ്. യു- ഫ്രറ്റേണിറ്റി സംഘടിത ആക്രമണമാണ് കോളേജിൽ അരങ്ങേറിയതെന്നും എസ്.എഫ്ഐ പറയുന്നു