തൃശൂർ ബി.ജെ.പിയിൽ വീണ്ടും പൊട്ടിത്തെറി; മഹിളമോർച്ച നേതാവ് രാജിവെച്ചു

തി​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ തൃ​ശൂ​ർ ജി​ല്ല​യി​ലെ ബി.​ജെ.​പി​യി​ൽ വീ​ണ്ടും ക​ല​ഹം. അസ്വാരസ്യങ്ങളെ തുടർന്ന് മഹിളാ മോര്‍ച്ച നേതാവ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. മഹി​ള​മോ​ർ​ച്ച തൃ​ശൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റും ജി​ല്ല ഭാ​ര​വാ​ഹി​യു​മാ​യ ഉ​ഷ മരു​തൂ​ർ ആണ് രാ​ജി​വെ​ച്ചത്. ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ർ​പ്പറേ​ഷ​നി​ലെ പു​തൂ​ർ​ക്ക​ര ഡി​വി​ഷ​നി​ൽ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ത്ഥി യാ​യി​രു​ന്നു. ജി​ല്ല നേ​തൃ​ത്വ​ത്തി​ൻെറ സ്ത്രീവിരു​ദ്ധ നി​ല​പാ​ടും അ​വ​ഗ​ണ​ന​യു​മാ​ണ് രാ​ജി​ക്ക് കാ​ര​ണ​മെ​ന്ന്​ പ​റ​യു​ന്നു.

നി​യ​മ​സ​ഭ തിര​ഞ്ഞെ​ടു​പ്പി​ൽ ഗു​രു​വാ​യൂ​രി​ലെ സ്ഥാ​നാ​ർ​ത്ഥിയാ​യി​രു​ന്ന മ​ഹി​ളാ​മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ നി​വേ​ദി​ത​യു​ടെ പ​ത്രി​ക ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് ഗു​രു​വാ​യൂ​ർ ബി.​ജെ.​പി​യി​ലും ക​ല​ഹ​മാ​ണ്. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാതെ പോയ രണ്ട് മണ്ഡലങ്ങളിലൊന്നാണ് ഗുരുവായൂർ. ബിജെപി സംസ്ഥാന അദ്ധ്യ ക്ഷൻ കെ സുരേന്ദ്രന്റെ ഒപ്പില്ലാത്ത സത്യവാങ്മൂലം സമർപ്പിച്ചതിനെ തുടർന്നാണ് ഗുരുവായൂരിലേയും തലശ്ശേരിയിലേയും എൻഡിഎ സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തള്ളിപ്പോയത്. എന്നാൽ ഇതിനെതിരെ പാർട്ടി കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ ഇടപെടാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ന്നം​കു​ള​ത്ത് ഒ​രു​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തു​ വ​രാ​തി​രു​ന്ന​തും വി​വാ​ദ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ര​ണ്ടി​ട​ങ്ങ​ളി​ൽ ഇ​വ​ർ യോ​ഗം ചേ​ർ​ന്ന​താ​യും പ​റ​യു​ന്നു.

Read more

തൃ​ശൂ​രി​ലെ സ്ഥാ​നാ​ർ​ത്ഥി സു​രേ​ഷ്ഗോ​പി ഗു​രു​വാ​യൂ​രി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ത്ഥിയെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ​തും ഗു​രു​വാ​യൂ​രി​ലെ പ്ര​വ​ർ​ത്ത​ക​രു​ടെ എ​തി​ർ​പ്പി​നി​ട​യാ​ക്കി​യി​രു​ന്നു. അ​തി​നാ​ൽ വോ​ട്ട് ചെ​യ്യാ​തെ​യാ​ണ് പ​ല​രും പ്ര​തി​ഷേ​ധി​ച്ച​ത്. ത​ദ്ദേ​ശ തിരഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത്​ കോ​ർ​പ്പ റേ​ഷ​ൻ കൗ​ൺ​സി​ല​റും മ​ണ്ഡ​ലം ഭാരവാഹിയുമായിരു​ന്ന ഐ. ​ല​ളി​താം​ബി​ക​യും രാ​ജി​വെ​ച്ചി​രു​ന്നു. അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു അ​വ​രു​ടെ​യും രാ​ജി.